അൽറയാൻ നഴ്സസ് കൂട്ടായ്മ പുതുവത്സരാഘോഷം
text_fieldsജിദ്ദ: പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരപ്പിറവിയുടെ ആഹ്ലാദം പങ്കിട്ടുകൊണ്ട് ജിദ്ദ ശറഫിയ്യ അൽറയാൻ പോളിക്ലിനിക്കിലെ നഴ്സസ് കൂട്ടായ്മ ആഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും പായസം വിതരണം ചെയ്ത ആഘോഷരാവ് മെഡിക്കൽ ഓഫിസർ ഡോ. അയ്യപ്പകുമാറും നഴ്സസ് സൂപ്രണ്ട് ഫത്തഹിയ്യയ്യും കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
നഴ്സുമാരായ റീന റോസി, ഗോമതി, ചിഞ്ചു, രേഷ്മ, ഫൗസിയ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. രഞ്ജിത്ത്, യൂസഫ് ഹാജി, സലീം പാറപ്പുറത്ത്, ബഷീർ ബംഗ്ലാദേശ്, ഹാരിസ് ബാബു, നഴ്സുമാരായ മുഹ്സിന, സെലിൻ ഫിർദൗസ്, ഷൈന സലാം, ജൂലി, സിൽബി, സെലീന, നദീറ എന്നിവർ നേതൃത്വം നൽകി. നഴ്സുമാർ അവതരിപ്പിച്ച വിവിധ കാലാവിരുന്നുകൾ ആഘോഷ രാവിന് മാറ്റുകൂട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

