അൽറായ് റിയാദ് ബ്രാഞ്ച് കുടുംബസംഗമം
text_fieldsഅൽറായ് റിയാദ് ബ്രാഞ്ച് കുടുംബസംഗമം
റിയാദ്: അൽറായ് റിയാദ് മേഖലയിലെ ജീവനക്കാരുടെ കുടുംബസംഗമം മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. ബ്രാഞ്ച് മാനേജർ യാസിർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മൌസ്, യാസീന്‍, ശങ്കർ, ബേബി ഭാസ്കർ എന്നിവർ സംസാരിച്ചു. ബിസിനസ് ഡെവലപ്മെൻറ് മാനേജർ കൃഷ്ണന് കൊയിലാണ്ടി തൊഴിലാളികളുടെ ഒത്തൊരുമയെയും കഠിനാധ്വാനത്തെയും പ്രശംസിച്ചു.
ക്വിസ് മത്സരം സജീവന്, റെജി, അനീഷ് വയനാട്, ഷൈന്‍ എന്നിവർ നയിച്ചു. അരുൺ, സഹദേവൻ, മിഥുന്, രഞ്ജിത്ത്, ജഗദീഷ്, ദേവറാം, ഖയാമുദ്ദീന്‍, വിജീഷ്, അയ്യൂബ്, അബ്ബാസ്, ഇസ്മാഈൽ, രാജന്, അംജദ്, കിഷോർ, അയ്യൂബ്, ദീപക്, ജംഷീർ എന്നിവർ സമ്മാനങ്ങൾ നൽകി. ഷൈജു കോട്ടാങ്ങൽ, ജലീൽ കൊച്ചിൻ, ഷഹീർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. ശിവരാജൻ കണ്ണൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

