അൽറായ് കുടുംബസംഗമം
text_fieldsഅൽറായ് ഫുഡ് ഇൻഡസ്ട്രീസ് റിയാദ് ബ്രാഞ്ചിെൻറ കുടുംബസംഗമം
റിയാദ്: അല്‍റായ് ഫുഡ് ഇൻഡസ്ട്രീസ് റിയാദ് ബ്രാഞ്ച് കുടുംബസംഗമം റിയാദിലെ മലസിലെ പെപ്പര്‍ ട്രീ റസ്റ്റാറൻറിൽ വിപുലമായ പരിപാടികളോടെ നടന്നു. അല്‍റായ് റിയാദ് ബ്രാഞ്ച് മാനേജര്‍ യാസര്‍ ഉദ്ഘാടനം ചെയ്തു. യാസീന്‍ അധ്യക്ഷത വഹിച്ചു. സജീവന് കണ്ണൂര്‍, ഷൈന്‍ ആലപ്പുഴ, ദേവരാജന്‍, അനീഷ് വയനാട്, അരുണ്‍, അശോകന്, അയ്യൂബ്, കിഷോര്‍, ജഗദീഷ് മംഗലാപുരം, ഖയാമുദ്ദീന്‍, പ്രസാദ്, മിഥുന്, രഞ്ജിത്, ഹാരിസ്, ദേവറാം എന്നിവര്‍ സംസാരിച്ചു.
അഡ്വ. റെജി സലീമിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം നടന്നു. വിജയികള്‍ക്ക് ശങ്കര്‍, മെഹബൂബ്, മജീദ്, അജിത് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. പിന്നീട് നടന്ന ലക്കി ഡ്രോയില്‍ വിജയിച്ചവര്‍ക്ക് സ്വർണനാണയം, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ വാച്ച് എന്നിവ സമ്മാനിച്ചു. കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇസ്മാഇലിനെ ചടങ്ങില്‍ ആദരിച്ചു. അല്‍റായ് റിയാദ് ബ്രാഞ്ച് ജൂലൈ മാസത്തിലെ ഏറ്റവും മികച്ച സെയിൽസ്മാനായി ഹേംകുമാറിനെ തിരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് ജലീല്‍ കൊച്ചിന് നേതൃത്വം നല്കി. രാജന് തിരുവനന്തപുരം നന്ദി പറഞ്ഞു.

