Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽറായി കുടുംബസംഗമം

text_fields
bookmark_border
അൽറായി കുടുംബസംഗമം
cancel
camera_alt

അ​ൽ​റാ​യ്‌ ഫു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് റി​യാ​ദ്‌ ബ്രാ​ഞ്ച് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

റിയാദ്‌: അൽറായ് ഫുഡ് ഇൻഡസ്ട്രീസ് കമ്പനി സ്റ്റാഫിന്റെ കുടുംബസംഗമം നടത്തി. റിയാദ് ബംഗ്ലഫിലെ ദുർറാ ഇസ്തിറാഹയിൽ നടന്ന പരിപാടി പരേതനായ സ്പോൺസറെ അനുസ്മരിച്ചുകൊണ്ടാണ് ആരംഭിച്ചത്.

അഡ്വ. റെജി സലീമിന്റെയും പി.കെ. സജീവന്റെയും നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സാംസ്കാരിക സമ്മേളനം മാനേജർ യാസിർ ഉദ്ഘാടനം ചെയ്തു.

യാസീൻ, ശിവരാജൻ, ബേബി ഭാസ്കർ, സഹദേവൻ, ജഗദീഷ്, കേയാമുദ്ദീൻ, ദേവറാം, അശോകൻ, ശങ്കർ, അബ്ദുൽ വഹാബ്, അനീഷ് ജോസഫ് പുൽപള്ളി എന്നിവർ സംസാരിച്ചു. മിതമായ നിരക്കിൽ റിയാദിന്റെ എല്ലാ സ്ഥലത്തും അൽറായിയുടെ ഉൽപന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ടുപോകാൻ സംഗമം തീരുമാനിച്ചു.

തുടർന്ന് രാജേഷ് കോഴിക്കോട്, ഐഡിയ സ്റ്റാർസിലെ ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള നടന്നു. മികച്ച സെയിൽസ്മാൻമാരായി ഷൈനിനെയും സജീവനെയും തിരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alrai Family Reunion
Next Story