അലോഷ്യസ് ജോസഫ് നാടണഞ്ഞു; തുടർചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി
text_fieldsപക്ഷാഘാതം ബാധിച്ച അലോഷ്യസ് ജോസഫിനെ അബഹ വിമാനത്താവളത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം
പ്രവർത്തകർ യാത്രയാക്കുന്നു
അബഹ: പക്ഷാഘാതത്തെ തുടര്‍ന്ന് അബഹ ബല്ലസ്മാറിൽ ശരീരം തളർന്ന് കിടപ്പാവുകയും ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെട്ട് നാട്ടിലയക്കുകയും ചെയ്ത കൊല്ലം ഇരവിപുരം സ്വദേശി അലോഷ്യസ് ജോസഫിനെ തുടർചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ വെൽെഫയർ വിഭാഗത്തിെൻറ സഹായത്താൽ ഇദ്ദേഹത്തെ ജിദ്ദ വഴി നാട്ടിലയച്ചത്. അലോഷ്യസ് ആറുവര്‍ഷം മുമ്പാണ് ജിസാനില്‍ എത്തുന്നത്. സ്പോണ്സറുമായി വാക്കു തര്ക്കത്തിലകപ്പെട്ടതിനെ തുടര്‍ന്നു മൂന്നു വര്‍ഷം മുമ്പ് ഇദ്ദേഹത്തെ ഹുറൂബാക്കിയിരുന്നു. പിന്നീട് അബഹയിലെ ബല്ലസ്മാറിലെത്തി പെയിൻറിങ് ജോലി ചെയ്തുകൊണ്ടിരിക്കെ പക്ഷാഘാതം പിടിപെട്ടു ശരീരത്തിെൻറ ഒരുഭാഗം തളരുകയായിരുന്നു. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾക്കു പോലും പ്രയാസപ്പെട്ട ഇദ്ദേഹത്തെ സ്വന്തം സഹോദരനെ പോലെ പരിചരിച്ചത് ഝാർഖണ്ഡ് സ്വദേശി മുഖ്താർ അലിയായിരുന്നു. തുടർചികിത്സക്കായി ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിന് അബഹയിലുള്ള വേങ്ങര സ്വദേശി നാസർ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.
തുടർന്ന് ഇദ്ദേഹത്തിെൻറ ബന്ധുക്കളുടെ ആവശ്യപ്രകാരം ഇന്ത്യൻ സോഷ്യല്‍ ഫോറം പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ഇവരുടെ ശ്രമഫലമായി യാത്രാരേഖകളും മറ്റും വളരെ കുറഞ്ഞ ദിവസത്തിനകം ശരിയാക്കി. ഖമീസ് മുശൈത്തിലെ പ്രവാസി പ്രമുഖൻ ലിജോ ജേക്കബ് വിമാന ടിക്കറ്റിനുള്ള തുക കൈമാറുകയും ചെയ്തത് യാത്ര സുഗമമാക്കി. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും ജിദ്ദ കോൺസുലേറ്റ് കമ്യൂണിറ്റി വെൽെഫയർ അംഗവുമായ ഹനീഫ് മഞ്ചേശ്വരം, വെൽെഫയർ ഇൻ ചാർജ് മൊയ്തു കോതമംഗലം, ജിദ്ദ വെൽെഫയർ ഇൻ ചാർജ് അബു ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.ഡി.പി.ഐ കൊല്ലം ജില്ല നേതൃത്വവും അലോഷ്യസിെൻറ ബന്ധുക്കളും ഇദ്ദേഹത്തെ നാട്ടിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഉടനെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ പരിശോധനകൾക്കു ശേഷം ഹൃദയസംബന്ധമായ തുടർചികിത്സക്ക് കൊല്ലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

