റമദാൻ സ്പർശം യാത്രക്കാരുടെ പാസ്പോർട്ടുകളിലും
text_fieldsസ്റ്റാമ്പ് പതിപ്പിച്ച പാസ്പോർട്ട്
റിയാദ്: ഈ മാസം സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തുന്നവരുടെ പാസ്പോർട്ടുകളിൽ എമിഗ്രേഷൻ റമദാൻ സ്റ്റാമ്പ് പതിക്കാൻ ആരംഭിച്ചു. സൗദി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം സ്റ്റാമ്പ് പുറത്തിറക്കിയത്. റിയാദ് കിങ് ഖാലിദ് എയർപോർട്ട്, ജിദ്ദ കിങ് അബ്ദുൽ അസീസ് എയർപോർട്ട്, ദമ്മാം കിങ് ഫഹദ് എയർപോർട്ട് എന്നീ രാജ്യത്തെ മൂന്ന് പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളിലാണ് പാസ്പോർട്ടിൽ റമദാൻ സീസൺ സ്റ്റാമ്പ് പതിക്കുന്നത്.
‘മോസം റമദാൻ’ എന്ന് അറബിയിലും ‘റമദാൻ സീസൺ’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയ സ്റ്റാമ്പ് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം, പാരമ്പര്യം, റമദാനിലെ ആചാരങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നതാണ്. റമദാൻ മാസാവസാനം വരെ സ്റ്റാമ്പ് പതിക്കും.സൗദിയുടെ സാമൂഹികവും ധാർമികവുമായ സാംസ്കാരിക പ്രചാരണ പരിപാടികൾ, കുട്ടികൾക്കായി പ്രത്യേക വിനോദ, കായിക മേഖലകൾ എന്നിവ റമദാൻ സീസണിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്നുണ്ട്. മന്ത്രാലയങ്ങൾക്ക് പുറമെ സ്വകാര്യ എന്റർടെയിൻമെൻറ് കമ്പനികളും റമദാൻ പരിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

