Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​മൂ​സ ആ​ശു​പ​ത്രി...

അ​ൽ​മൂ​സ ആ​ശു​പ​ത്രി മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു

text_fields
bookmark_border
onam
cancel

അ​ൽ അ​ഹ്​​സ: അ​ൽ​മൂ​സ ആ​ശു​പ​ത്രി മ​ല​യാ​ളീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ‘ഓ​ണം പൊ​ന്നോ​ണം 2023’ ആ​ഗ​സ്​​റ്റ്​ 18 ന് ​അ​ര​ങ്ങേ​റും. ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യാ​ഘോ​ഷ​ത്തെ പ്ര​വാ​സ മ​ണ്ണി​ലും ത​നി​മ ചോ​രാ​തെ ആ​ഘോ​ഷി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സ​ഹ​ജീ​വ​ന​ക്കാ​ർ​ക്ക്​ പു​തു​മ​ക​ൾ സ​മ്മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ഈ ​പ​രി​പാ​ടി​ക്കു​ണ്ട്. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ മു​ത​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കും. ഗ​ൾ​ഫ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ​മെ​ത്തു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​െൻറ ആ​വേ​ശ​ത്തി​ലാ​ണ്​ അം​ഗ​ങ്ങ​ളെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യി​ലും മ​റ്റ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും സ്വ​ദേ​ശി​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള സ​ഹ​ജീ​വ​ന​ക്കാ​രും പ​ങ്കു​ചേ​രും. ഷി​ബി മോ​ഹ​ന​ൻ (പ്ര​സി.), അ​നൂ​ബ് മാ​ത്യു (സെ​ക്ര.), റി​ജോ ഉ​ല​ഹ​ന്നാ​ൻ (ട്ര​ഷ.), ലി​ജു വ​ർ​ഗീ​സ് (ര​ക്ഷ​ധി​കാ​രി), സ​ജി ചാ​ക്കോ, ഹി​ര​ൺ ദാ​സ്, മോ​ബി​ൻ, ജാ​നി​ഷ്, നി​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. അ​ൽ അ​ഹ്​​സ ന​വോ​ദ​യ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ര​ക്ഷാ​ധി​കാ​രി ഹ​നീ​ഫ് മു​വാ​റ്റു​പു​ഴ, ഒ.​ഐ.​സി.​സി മാ​ധ്യ​മ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഉ​മ​ർ കോ​ട്ട​യി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:almoosa hospital
News Summary - almoosa hospital Malayali residents celebrate Onam
Next Story