Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽമറായി കമ്പനിയുടെ...

അൽമറായി കമ്പനിയുടെ അറ്റാദായത്തിൽ മികച്ച വളർച്ച

text_fields
bookmark_border
Almarai
cancel
camera_alt

അൽമറായി

Listen to this Article

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഭക്ഷ്യോത്പാദകരായ അൽമറായി കമ്പനിയുടെ 2025-ലെ മൂന്നാം പാദത്തിലെ അറ്റാദായത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. സൗദി ഓഹരി വിപണിയായ 'തദാവുലിൽ' അൽമറായി കമ്പനി പുറത്തുവിട്ട പ്രസ്താവന പ്രകാരം, 2025-ലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 61.324 കോടി സൗദി റിയാലായി ഉയർന്നു. 2024-ലെ ഇതേ പാദത്തിൽ ഇത് 57.045 കോടി റിയാലായിരുന്നു. അതായത്, അറ്റാദായത്തിൽ 7.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വർധിച്ച വരുമാനം, ചെലവ് നിയന്ത്രണം, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കുറഞ്ഞ ധനകാര്യ ചെലവുകൾ എന്നിവയാണ് ലാഭത്തിലുണ്ടായ ഈ വർധനവിന് പ്രധാന കാരണം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ മൊത്തം വരുമാനത്തിൽ 7 ശതമാനം വളർച്ചയുണ്ടായി. കമ്പനിയുടെ പ്രധാന ഓപ്പറേറ്റിങ് മേഖലകളെല്ലാം അറ്റാദായ വർധനവിന് സംഭാവന നൽകി. പാൽ, ജ്യൂസ് തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളിലും വിൽപ്പന വർധിച്ചതും ചെലവുകൾ നിയന്ത്രിച്ചതും ഈ മേഖലയിലെ അറ്റാദായം വർധിക്കാൻ കാരണമായി.വിൽപ്പന വരുമാന മിശ്രിതത്തിലെ പുരോഗതി കാരണം ബേക്കറി മേഖലയുടെ ലാഭവും വർധിച്ചു.

2025-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ, അൽമറായിയുടെ അറ്റാദായം 199 കോടി റിയാലായി വർധിച്ചു. 2024-ലെ ഇതേ കാലയളവിലെ 188 കോടി റിയലുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 5.79 ശതമാനം വർധനവാണ്. അതേസമയം, ഈ വർഷത്തെ രണ്ടാം പാദത്തിലെ 64.687 കോടി റിയാലിൽ നിന്ന് മൂന്നാം പാദത്തിലെ അറ്റാദായത്തിൽ 5.2 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhgulfSaudi Arabialatest news
News Summary - Almarai company's net profit grows strongly
Next Story