അൽ മനാർ സ്‌കൂൾ സയൻസ് ഫെസ്റ്റ്
text_fieldsയാമ്പു: അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ വിദ്യാർഥികൾ ഒരുക്കിയ ‘സ്പെക്ട്ര 2018’ സയൻസ് ഫെസ്റ്റ് നിരവധി പേർ സന്ദർശിച്ചു. ഓട്ടോമേഷൻ രംഗത്തെ നൂതനാശയങ്ങൾ പരിചയപ്പെടുത്തി കുട്ടികൾ ഒരുക്കിയ സ്റ്റാളുകളും മാലിന്യ സംസ്കരണം, ഊർജ സംരക്ഷണം, ട്രാഫിക് പരിഷ്‌കരണങ്ങൾ എന്നിവയിൽ വിദ്യാർഥികൾ നടത്തി യ പ്രൊജക്ടുകളും ശ്രേദ്ധയമായി.
സ്‌കൂൾ ഡയറക്റ്റർ അഹ്‌മദ് മുഹമ്മദ് അൽ മരിയോദ ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മുഹമ്മദ് ഖാദർ, ബോയ്സ് സെക്ഷൻ മാനേജർ മുസാഇദ് ഖാലിദ് അൽ റഫാഇ, സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, വൈസ് പ്രിൻസിപ്പൽ പി.എം ഫാഇസ, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, ഹെഡ്മിസ്ട്രസ് രഹന ഹരീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്പെക്ട്ര 2018 കോ- ഓർഡിനേറ്റർമാരായ സംജീബ് ശ്രേസ്ത, സീമ വിനോദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.