Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പള്ളികളിൽ...

സൗദിയിൽ പള്ളികളിൽ നിബന്ധനകളോടെ മയ്യിത്ത്​ നമസ്​കാരത്തിന് അനുമതി

text_fields
bookmark_border
സൗദിയിൽ പള്ളികളിൽ നിബന്ധനകളോടെ മയ്യിത്ത്​ നമസ്​കാരത്തിന് അനുമതി
cancel

ജിദ്ദ: സൗദിയിൽ പള്ളികളിൽ മയ്യിത്ത്​ നമസ്​കാരത്തിന് അനുമതി. കോവിഡിനെ തുടർന്ന്​ താൽക്കാലികമായി നിർത്തിവെച്ച പള്ളികളിൽ വെച്ചുള്ള മയ്യിത്ത്​ നമസ്​കാരത്തിനാണ്​ ചില നിബന്ധനകളോടെ മതകാര്യ വകുപ്പ്​ അനുമതി നൽകിയിരിക്കുന്നത്​. കോവിഡ്​ സ്ഥിതിഗതികൾ വിലയിരുത്തുന്ന പൊതു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്​ പള്ളികളിൽ വെച്ച്​ മയ്യിത്ത്​ നമസ്​കാരത്തിനു അനുമതി നൽകിയിരിക്കുന്നതെന്ന്​​ മതകാര്യ വകുപ്പ്​ പറഞ്ഞു.

നിബന്ധകളോടെയാണ്​ പള്ളികളിൽ വെച്ച്​ മയ്യിത്ത്​ നമസ്​കാരത്തിനു അനുമതി നൽകിയിരിക്കുന്നതെന്ന്​ മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ പറഞ്ഞു. മയ്യിത്ത്​ നമസ്​കാരം നടത്തുന്ന പള്ളിക്ക്​ നിരവധി കവാടങ്ങളുണ്ടാകണം. മയ്യിത്ത്​ പള്ളിയിലുണ്ടാകുന്ന സമയത്ത്​ എല്ലാ കവാടങ്ങളും ഉപയോഗിക്കണം. മയ്യിത്ത്​ കൊണ്ടുവരുന്നതിനും പുറത്തേക്ക്​ കൊണ്ടു പോകുന്നതിനും പള്ളിയിൽ പ്രത്യേക കവാടം നിശ്ചയിച്ചിരിക്കണം. നിശ്ചിത കവാടത്തിലൂടെ മയ്യിത്ത്​ കൊണ്ടുവരുന്ന അടുത്ത ബന്ധുക്കൾക്കേ പ്രവേശാനുമതി നൽകാവൂ. ആളുകൾക്ക്​ അനുശോചനം അറിയിക്കാൻ പ്രത്യേക ലൈൻ നിശ്ചയിച്ചിരിക്കണം. മരണപ്പെട്ടയാളുടെ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുന്നവർക്കുമിടയിൽ രണ്ട്​ മീറ്റർ അകലം പാലിച്ചിരിക്കണം.

നടപടിക്രമങ്ങൾ നടപ്പാക്കുന്നത്​ പരിശോധിക്കാനും അവ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനും ഒന്നിലധികം സൂപ്പർവൈസർമാരെ പള്ളിയിൽ നിശ്ചയിക്കണം. മയ്യിത്ത്​ നമസ്​കാരം നിർബന്ധിത നമസ്​കാര സമയത്താകരുത്​. നിർബന്ധിത നമസ്​കാരത്തിനു​ മുമ്പോ അതിനുശേഷമോ കുറഞ്ഞത്​ ഒരു മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. ഒരു പള്ളിയിൽ ഒരു സമയത്ത്​ മൂന്ന്​ മയ്യിത്ത്​ നമസ്​കാരത്തിൽ കൂടുതലുണ്ടാകുന്നത്​ ഒഴിവാക്കാൻ പള്ളിക്ക്​ കീഴിലെ മയ്യിത്ത്​ കുളിപ്പിക്കുന്ന കേന്ദ്രവുമായി മതകാര്യം, മുനിസിപ്പൽ ​ഗ്രാമകാര്യം ബ്രാഞ്ച്​ ഓഫീസുകളും ഏകോപ്പിച്ചു പ്രവർത്തിക്കണമെന്നും മതകാര്യ വകുപ്പ്​ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janaza PrayerSaudi Arabia
Next Story