ആലപ്പുഴ ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsജിദ്ദ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കരുണ്യ പ്രവർത്തനങ്ങളെ പാടെ അവഗണിച്ച സർക്കാറാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് ആലപ്പുഴ ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ പറഞ്ഞു. ജിദ്ദ ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവഞ്ചന നടത്തിയ ഇരട്ട നീതിയോടെ പ്രവർത്തിക്കുന്ന സർക്കാറിനെതിരെയുള്ള വിധിയെഴുത്താവും തെരഞ്ഞെടുപ്പ് എന്നും പ്രവാസികളെ പാടെ അവഗണിച്ച സർക്കാറിനെതിരെയുള്ള പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി രേഖപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ആക്ടിങ് പ്രസിഡൻറ് നിസാർ വാവ കുഞ്ഞു അധ്യക്ഷത വഹിച്ചു.
കെ.ടി.എ. മുനീർ ആമുഖ പ്രഭാഷണം നടത്തി. കെ.എം. ശരീഫ് കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി. മുൻ ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം ഹരിത ബാബു, മിർസ ശരീഫ്, ഇർഷാദ്, ഷാജി ചുനക്കര, സക്കീർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, മമ്മദ് പൊന്നാനി, നാസിമുദ്ദീൻ മണനാക്ക്, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, മുജീബ് മൂത്തേടം, അനിൽകുമാർ പത്തനംതിട്ട, അയൂബ് പന്തളം, സഹീർ മാഞ്ഞാലി, ശരീഫ് അറക്കൽ, സാദിഖ് കായംകുളം, ഫസലുല്ല വെളുവബാലി, കെ.പി.എം. സക്കീർ, രാധാകൃഷ്ണൻ കാവുമ്പായി, ഹാരിസ് ഷേണി, പ്രിൻസ് പയ്യാനക്കൽ, ഉമർ കോയ ചാലിൽ, ബദറുദ്ദീൻ ഗുരുവായൂർ, കെ. അബ്ദുൽ ഖാദർ, സലാം പൊരുവഴി, സാബു ഇടിക്കുള, നൗഷീർ കണ്ണൂർ, ഷാജഹാൻ കാപ്പിൽ തുടങ്ങിയവർ സംസാരിച്ചു. സലിം താമരക്കുളം സ്വാഗതവും ഇഖ്ബാൽ യൂനുസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

