Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവന്ദേഭാരത് മിഷൻ;...

വന്ദേഭാരത് മിഷൻ; ജിദ്ദയിൽ നിന്നും സ്‌പൈസ് ജെറ്റ് ടിക്കറ്റ്​ വിതരണം ചെയ്​തതിൽ അപാകത​യെന്ന് വ്യാപക പരാതി

text_fields
bookmark_border
വന്ദേഭാരത് മിഷൻ; ജിദ്ദയിൽ നിന്നും സ്‌പൈസ് ജെറ്റ് ടിക്കറ്റ്​ വിതരണം ചെയ്​തതിൽ അപാകത​യെന്ന് വ്യാപക പരാതി
cancel

ജിദ്ദ: കേന്ദ്ര സർക്കാർ പദ്ധതിയായ വന്ദേഭാരത് മിഷന് കീഴിൽ ഈയാഴ്ച ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് സർവിസ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനങ്ങളുടെ ടിക്കറ്റുകൾ ഇഷ്യൂ ചെയ്തതിൽ അപാകത ഉണ്ടായതായി വ്യാപക പരാതി. ഈ മാസം ഏഴ്​, 10, 12 തീയതികളിലാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് സർവിസ്​ നടത്തിയത്.

നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്തവർക്കാണ് യാത്രക്ക് പ്രാഥമികമായി അർഹത ഉണ്ടായിരുന്നത്. ഇതിനുപുറമെ ഈ മൂന്ന് സർവിസുകളിൽ ഏതെങ്കിലും ഒന്നിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി മറ്റൊരു ഓൺലൈൻ രജിസ്‌ട്രേഷൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ആവശ്യപ്പെട്ടിരുന്നു. അർഹരായവർക്ക് യാത്ര ചെയ്യേണ്ട തീയതി സഹിതം കോൺസുലേറ്റിൽ നിന്നും ഇമെയിൽ സന്ദേശം ലഭിക്കുകയും ചെയ്​തു.

ഇമെയിൽ ലഭിച്ചവർക്ക് സ്‌പൈസ് ജെറ്റ് ഓഫിസിലെത്തി നേരിട്ട് ടിക്കറ്റുകൾ എടുക്കാമെന്നായിരുന്നു കോൺസുലേറ്റ് അറിയിച്ചത്. ഇപ്രകാരം ഓഫിസിലെത്തുന്ന യാത്രക്കാരിൽ നിന്നും ടിക്കറ്റ് വിലയായ 1100 റിയാൽ വാങ്ങുകയും ടിക്കറ്റിന് പകരം പണമടച്ചെന്ന്​ വ്യക്തമാക്കുന്ന രസീത്​ നൽകുകയും ചെയ്​തു. അതുമായി വിമാനത്താവളത്തിലെത്തിയാൽ ടിക്കറ്റ് അവിടെ നിന്ന്​ ലഭിക്കുമെന്നാണ്​ സ്‌പൈസ് ജെറ്റ് ഓഫിസിൽ നിന്ന്​ അറിയിച്ചതും.

ഈ മൂന്ന് ദിവസങ്ങളിലും യാത്രക്കാർ വിമാനത്താവളത്തിലെത്തി ബോർഡിങ്​ പാസ് കരസ്ഥമാക്കി​ യാത്ര ചെയ്​തു. പക്ഷേ, ചിലർക്ക്​ യാത്ര ചെയ്യാനായില്ല. ഇവരുടെ പേര് കോണ്‍സുലേറ്റ് നൽകിയ ലിസ്​റ്റില്‍ ഇല്ല എന്ന കാരണമാണ്​ സ്‌പൈസ് ജെറ്റ് അധികൃതർ പറഞ്ഞത്. ലിസ്​റ്റിൽ പേരില്ലെങ്കിൽ പിന്നെ എന്തിനാണ്​ തങ്ങളിൽ നിന്ന്​ പണം ഈടാക്കി രസീത്​ നൽകി എയർപോർട്ടിൽ പോകാൻ പറഞ്ഞത്​ എന്നാണ് യാത്ര മുടങ്ങിയവർ ചോദിക്കുന്നത്.


യാത്ര മുടങ്ങിയവർ സ്‌പൈസ്ജെറ്റ് ഓഫിസിൽ

ടിക്കറ്റുകൾ കരിഞ്ചന്തയില്‍ വിൽപന നടത്തിയെന്നും​ പറയപ്പെടുന്നു. ജിദ്ദയിലെ വിവിധ ട്രാവൽസുകളും ചില സാമൂഹിക പ്രവർത്തകരും മുഖേന 200 മുതൽ 500 വരെ റിയാൽ അധിക വില ഈടാക്കി ടിക്കറ്റുകൾ വിതരണം ചെയ്​തു എന്നാണ്​ ആക്ഷേപം​. ഈയാളുകൾക്കും ടിക്കറ്റിന്​ പകരം പണം സ്വീകരിച്ച രസീതാണ്​ നൽകിയത്. ഇതുമായി വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോർഡിങ് പാസ് ലഭിച്ച്​ യാത്ര നടത്തുകയും ചെയ്​തു. ഇങ്ങനെ പലരും പലവഴികളിലൂടെ ടിക്കറ്റിനായി പണം ശേഖരിച്ചതാണ്​ ചിലർക്ക്​ യാത്ര മുടങ്ങാനുണ്ടായ കാരണം എന്നാണ് മനസിലാവുന്നത്.

വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം കോൺസുലേറ്റ് നിർദേശിക്കുന്ന ആളുകൾക്ക് മാത്രം സ്‌പൈസ് ജെറ്റ് ഓഫീസിൽ നിന്നും നേരിട്ട് ടിക്കറ്റുകൾ നൽകുകയും യാത്രക്ക് അവസരം നൽകുകയും ചെയ്യേണ്ടതിന് പകരം ഇത്തരത്തിൽ തോന്നിയപോലെ ടിക്കറ്റ് വിതരണം നടന്നത്​ എന്തുകൊണ്ടാണെന്നത്​ ദുരൂഹമാണ്. കരിഞ്ചന്തയില്‍ വന്ദേഭാരത് വിമാന ടിക്കറ്റുകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

ടിക്കറ്റിനായി പണമടച്ച് യാത്ര മുടങ്ങിയവർക്ക് ഈ മാസം 14ന് സ്‌പൈസ്ജെറ്റ് ഒരുക്കുന്ന ചാർട്ടേഡ് വിമാനത്തിൽ അവസരമൊരുക്കിയിട്ടുണ്ട്. എന്നാൽ ഈ വിമാനത്തിൽ യാത്ര ചെയ്യുന്നതിന് ചില യാത്രക്കാരിൽ നിന്നും 100 റിയാൽ വീതം കൂടുതലായി ആവശ്യപ്പെടുന്നുണ്ടത്രെ. തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയതിന്റെ പേരിൽ വീണ്ടും കൂടുതൽ പണം ആവശ്യപ്പെടുന്നത് അനീതിയാണെന്നാണ് യാത്രക്കാരുടെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spice jetpravasi returnvande bharath
Next Story