മദീന ബസ് ദുരന്തം; മരിച്ചവരെല്ലാം ഹൈദരാബാദിൽ നിന്നുള്ള തീർഥാടകർ
text_fieldsഉംറ തീർഥാടകർ സഞ്ചരിച്ച ബസ്
ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച്
കത്തിയമർന്നപ്പോൾc
മദീന: മദീനക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമർന്ന സംഭവത്തിൽ മരിച്ചവരിൽ ഡ്രൈവറൊഴികെ 44 തീർഥാടകരും തെലങ്കാനയുടെ ഭാഗമായ ഹൈദരാബാദിൽനിന്നുള്ളവർ. ബസിൽ ഡ്രൈവറടക്കം 46 പേരുണ്ടായിരുന്നതായും ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടതായും ഹൈദരാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനാർ സ്ഥിരീകരിച്ചു. ബസിലുണ്ടായിരുന്ന 45 പേരുടെ പേരുകൾ തെലങ്കാന സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.
സംഭവത്തിൽ 42 പേർ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് മരണസംഖ്യ 45 ആയി ഉയർന്നു. ഹൈദരാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനാർ പറയുന്നതനുസരിച്ച്, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള രണ്ട് ഉംറ സർവിസ് സ്ഥാപനങ്ങളായ മല്ലേപ്പള്ളിയിലെ അൽമദീന ടൂർസ് ആൻഡ് ട്രാവൽസ്, മെഹ്ദി പട്ടണത്തിലെ ഫ്ലൈസോൺ ടൂർസ് ആൻഡ് ട്രാവൽസ് എന്നിവക്ക് കീഴിൽ നവംബർ ഒമ്പതിന് ജിദ്ദയിലേക്ക് പുറപ്പെട്ട 53 പേരിൽ 45 പേരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.
ബാക്കിയുള്ളവരിൽ നാല് പേർ കാറിൽ മദീനയിലേക്ക് യാത്ര തിരിച്ചു. അവശേഷിക്കുന്ന നാല് പേർ മദീനയിൽ പോകാതെ മക്കയിൽ തന്നെ തങ്ങുകയായിരുന്നു. നവംബർ 23ന് സംഘം ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ അപകടം. മൃതദേഹങ്ങൾ മദീനയിലെ കിങ് ഫഹദ്, മീഖാത്ത്, കിങ് സൽമാൻ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അവശിഷ്ടങ്ങളുടെ അവസ്ഥ കാരണം പെട്ടെന്നുള്ള തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്നും പിശകുകൾ ഒഴിവാക്കാൻ നടപടിക്രമങ്ങൾ അതീവ ശ്രദ്ധയോടെ പിന്തുടരുന്നുണ്ടെന്നും സൗദി അധികൃതർ അറിയിച്ചു.
അപകടത്തിൽപ്പെട്ട തീർഥാടകരുടെ പേരുകൾ
(തെലങ്കാന സർക്കാർ
പുറത്തുവിട്ട പട്ടിക)
1 ഇർഫാൻ അഹമ്മദ്
2 ഹുമേര നസ്നീൻ
3 സബീഹ സുൽത്താന
4 അഹമ്മദ് ഹംദാൻ
5 അഹമ്മദ് ഇസാൻ
6 ശൈഖ് നസീറുദ്ദീൻ
7 ഫാത്തിമ ഉമൈസ
8 മറിയം ഫാത്തിമ
9 ശൈഖ് സൈനുദ്ദീൻ
10 ഫാത്തിമ മെഹ്റിഷ്
11 ഷസാൻ അഹമ്മദ് മുഹമ്മദ്
12 റിദാ തസ്നീം
13 ശൈഖ് ഉസൈറുദ്ദീൻ
14 അഖ്തർ ബീഗം
15 അനീസ് ഫാത്തിമ
16 അമീന ബീഗം
17 സാറാ ബീഗം
18 ഖാൻ സലീം
19 ഷബാന ബീഗം
20 സയ്യിദ് ഹുസൈഫ ജാഫർ
21 റിസ്വാന ബീഗം
22 ശൈഖ് സലാഹുദ്ദീൻ
23 ഫറാന സുൽത്താന
24 തസ്മിയ തഹ്രീൻ
25 സുൽത്താന സന
26 മുഹമ്മദ് അബ്ദുൽ ഖാദർ
27 ഗൗസിയ ബീഗം
28 ശഹ്നാസ് ബീഗം
29 മുഹമ്മദ് അലി
30 റഹ്മത്ത് ബീ
31 റഹീമുന്നിസ
32 ഉറഹ്മാൻ മുഹമ്മദ് ഷുഹൈബ്
33 റഈസ് ബീഗം
34 ഷാജഹാൻ ബീഗം
35 അൽ അമൂദി സാറാ മഹ്മൂദ്
36 മുഹമ്മദ് മൻസൂർ
37 സഹീൻ ബീഗം
38 ഫർഹീൻ ബീഗം
39 ഷൗക്കത്ത് ബീഗം
40 സകിയ ബീഗം
41 പർവീൻ ബീഗം
42 മുഹമ്മദ് മസ്താൻ
43 മുഹമ്മദ് മൗലാന
44 അബ്ദുൽ ഗനി അഹമ്മദ് സാഹിർ ശിരഹട്ടി
45 മുഹമ്മദ് അബ്ദുൽ ശുഐബ് (രക്ഷപ്പെട്ടയാൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

