Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കയിലെ മുഴുവൻ പള്ളികളും ഞായറാഴ്ച തുറക്കും
text_fieldsbookmark_border
മക്ക: മക്കയിലെ പള്ളികൾ ഞായറാഴ്ച മുതൽ തുറക്കും. കോവിഡ് വ്യാപനം തടയാൻ മുൻകരുതലായി മൂന്ന് മാസത്തോളമായി അടച്ചിട്ട പള്ളികളാണ് വീണ്ടും ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾക്കായി തുറക്കുന്നത്. 1500ലധികം പള്ളികളിൽ നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
നിശ്ചയിച്ച ആരോഗ്യ സുരക്ഷ നടപടികൾ പൂർണമായും പാലിച്ചാണ് പള്ളികൾ തുറന്നുകൊടുക്കുക. സമൂഹ അകലം പാലിക്കുന്നതിന് സ്റ്റിക്കറുകൾ ഒട്ടിക്കൽ, മുസ്ഹഫുകൾ എടുത്തുമാറ്റൽ, അണുമുക്തമാക്കൽ, കൂളറുകളും ഫ്രിഡ്ജുകളും അടച്ചിടൽ തുടങ്ങിയ മുൻകരുതൽ നടപടികൾ കഴിഞ്ഞ നാല് ദിവസങ്ങളിലായി മതകാര്യവകുപ്പ്, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് പൂർത്തിയാക്കിയിട്ടുണ്ട്.
Next Story
