Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ ആൾ ഇന്ത്യ സ്​റ്റിയറിങ് കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
റിയാദിൽ ആൾ ഇന്ത്യ സ്​റ്റിയറിങ് കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ആൾ ഇന്ത്യ സ്​റ്റിയറിങ്​ കമ്മിറ്റി റിയാദിലെ ഷോല മാൾ ആട്രിയത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്​

റിയാദ്: 'രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ' എന്ന ഉദാത്തമായ സന്ദേശവുമായി ആൾ ഇന്ത്യ സ്​റ്റിയറിങ് കമ്മിറ്റി റിയാദിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ ഷോല മാൾ ആട്രിയത്തിൽ നടന്ന മെഗാ ക്യാമ്പ് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു. റിയാദിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ സ്വീകാര്യത ലഭിച്ച ക്യാമ്പിൽ രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം അഞ്ച്​ വരെ 500-ലേറെ പേർ രക്തദാനം നിർവഹിച്ചു.

സൗദി ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ബാങ്ക് റീജനൽ മേധാവി ഡോ. ഖാലിദ് ഇബ്രാഹീം സവാബി രക്തദാന പ്രവർത്തനങ്ങൾക്ക് സാങ്കേതിക നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്കായി സംഘടിപ്പിച്ച ആകർഷകമായ പരിപാടികൾ ശ്രദ്ധേയമായി. രക്തദാനം ചെയ്തവർക്കായി ഓരോ മണിക്കൂറിലും ലക്കി ഡ്രോ സംഘടിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട 25 ഓളം വിജയികൾക്ക് സമ്മാനങ്ങളും രക്തദാതാക്കൾക്കെല്ലാം പ്രശംസാപത്രങ്ങളും വിതരണം ചെയ്തു.

ചടങ്ങിന് മാറ്റുകൂട്ടാനായി റഹീം ഉപ്പളയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും ഒരുക്കിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ എംബസി കോൺസുലാർ കൗൺസിലർ ഗൗരവ് കുമാർ തിവാരി, പൊളിറ്റിക്കൽ-പ്രസ് കൗൺസിലർ ഷാരിഖ് ബദർ എന്നിവർ വിശിഷ്​ടാതിഥികളായിരുന്നു. അൽ വഫ ഡയറക്ടർ അബ്​ദുൽ നാസർ, റീജനൽ മാനേജർ മുഹമ്മദ് റിയാസ്, മാൾ മാനേജർ അബ്​ദുൽ മുഹൈമിൻ എന്നിവരും സന്നിഹിതരായിരുന്നു.

ആൾ ഇന്ത്യ സ്​റ്റിയറിങ് കമ്മിറ്റി കൺവീനർ സൈഗം ഖാൻ, ശിഹാബ് കൊട്ടുകാട്, സലിം മാഹി, ദേവേന്ദ്ര ബാംഗളെ, ഗുലാം ഖാൻ, അഹമ്മദ് ഇംതിയാസ്, കെ.എം. കനകലാൽ, നിയാസ് അഹമ്മദ്, മുസമ്മിൽ, അബ്​ദുൽ അഹദ് സിദീഖി, ആന്റണി, അഭിഷേക്, ഡോ. അഷറഫ്, ഡോ. ഇദ്രീസ്, ജമാൽ സേട്ട്, ദേബാശിഷ്, അബ്​ദുൽ ജബ്ബാർ, ഡോ. അൻവർ ഖുർഷിദ്, സുൽത്താൻ മസ്ഹറുദീൻ, വസീം ഹൈദർ, സലിം മുഹിയുദീൻ, മുഹമ്മദ് മുബീൻ, ഇബ്രാഹീം സുബുഹാൻ, ഗുഫ്രാൻ, മുഹമ്മദ് അബ്രാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - All India Steering Committee organized a mega blood donation camp in Riyadh
Next Story