Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവി​െൻറ...

സൽമാൻ രാജാവി​െൻറ അതിഥികളായി 104 രാജ്യങ്ങളിൽ നിന്നെത്തിയ ഹജ്ജ്​ തീർഥാടകരെല്ലാവരും മടങ്ങി

text_fields
bookmark_border
സൽമാൻ രാജാവി​െൻറ അതിഥികളായി 104 രാജ്യങ്ങളിൽ നിന്നെത്തിയ ഹജ്ജ്​ തീർഥാടകരെല്ലാവരും മടങ്ങി
cancel
camera_alt

സൽമാൻ രാജാവി​െൻറ അതിഥികളായി ഹജ്ജ് നിർവഹിക്കാനെത്തിയവരുടെ മടക്കയാത്ര

റിയാദ്: സൽമാൻ രാജാവി​െൻറ പ്രത്യേക അതിഥികളായി 104 രാജ്യങ്ങളിൽ നിന്നെത്തിയ ഹജ്ജ്​ തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായതായി സൗദി ഇസ്​ലാമിക കാര്യ, പ്രബോധന, മാർഗനിർദേശ മന്ത്രാലയം അറിയിച്ചു.

വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മക്കയിലെയും മദീനയിലെയും ഇസ്ലാമിക-ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഉൾപ്പെട്ട സമ്പൂർണ ആത്മീയ യാത്രയ്ക്ക് ശേഷമാണ് അതിഥികൾ മടങ്ങിയത്. ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച ശേഷം മസ്ജിദുന്നബവി സന്ദർശിച്ച് പ്രവാചകന്​ സലാം പറയാനും അവർക്ക് സാധിച്ചു. സുരക്ഷിതത്വവും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തിൽ ദൈവാനുഗ്രഹത്തോടെയാണ് അവർ കർമങ്ങൾ നിർവഹിച്ചത്.

മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് അതിഥികൾ മടങ്ങിയത്. ഭരണനേതൃത്വത്തി​െൻറ നിർദേശപ്രകാരം മന്ത്രാലയം ഒരുക്കിയ സമഗ്ര സേവന-പരിചരണ സംവിധാനത്തി​െൻറ ഭാഗമായി, സുഗമവും ചിട്ടയായതുമായ നടപടിക്രമങ്ങളിലൂടെയാണ് മടക്കയാത്ര സാധ്യമാക്കിയത്.

ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ അവസരമൊരുക്കിയതിന് സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അതിഥികൾ അകമഴിഞ്ഞ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. മുസ്​ലിം സമൂഹത്തെ പിന്തുണയ്ക്കുന്നതിലൂടെയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിലൂടെയും ഇസ്​ലാമിക സാഹോദര്യം ഊട്ടിയുറപ്പിക്കാനാണ് ഭരണനേതൃത്വം എപ്പോഴും ശ്രമിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

രാജ്യം ഒരുക്കിയ കുറ്റമറ്റ സംഘാടനവും സമഗ്ര സേവനങ്ങളും ഇസ്​ലാമിനെയും മുസ്​ലീങ്ങളെയും സേവിക്കുന്നതിലും അല്ലാഹുവി​െൻറ അതിഥികളെ പരിചരിക്കുന്നതിലും സൗദി അറേബ്യ നടത്തുന്ന വലിയ ശ്രമങ്ങളുടെ പ്രതിഫലനമാണെന്ന് അതിഥികൾ വ്യക്തമാക്കി. ആതിഥേയ കാലയളവിലുടനീളം ഉന്നത നിലവാരത്തിലുള്ള ബോധവൽക്കരണ-സംഘാടന സേവനങ്ങൾ നൽകിയതിനും മികച്ച സ്വീകരണവും പരിചരണവും ഒരുക്കിയതിനും ഇസ്​ലാമിക കാര്യ മന്ത്രാലയത്തെ അവർ പ്രത്യേകം പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Salmanhajj pilgrimsGuestsreturned
News Summary - All Hajj pilgrims who arrived as guests of King Salman from 104 countries have returned
Next Story