Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ല്ലാം സൈ​ഫാ​ക്കി...

എ​ല്ലാം സൈ​ഫാ​ക്കി സൈ​ഫു​ന്നീ​സ പ്ര​വാ​സ​ത്തി​ന്​ വി​രാ​മ​മി​ടു​ന്നു

text_fields
bookmark_border
എ​ല്ലാം സൈ​ഫാ​ക്കി സൈ​ഫു​ന്നീ​സ പ്ര​വാ​സ​ത്തി​ന്​ വി​രാ​മ​മി​ടു​ന്നു
cancel

സൈ​ഫു​ന്നി​സ

റി​യാ​ദ്: പ്ര​വാ​സ​ത്തി​ന് വി​രാ​മം കു​റി​ച്ച്​ കാ​ൽ നൂ​റ്റാ​ണ്ടി​ന്റെ സ്മ​ര​ണ​ക​ളു​മാ​യി സൈ​ഫു​ന്നീ​സ സി​ദ്ദീ​ഖ് മ​ട​ങ്ങു​ന്നു. റി​യാ​ദി​ലെ സാ​മൂ​ഹി​ക-​സം​ഘ​ട​ന രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സൈ​ഫു​ന്നീ​സ 27 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​മാ​ണ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ്​ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​​ന്റെ ഭാ​ര്യ​യാ​യ സൈ​ഫു​ന്നീ​സ, 1999-ൽ ​റി​യാ​ദി​ലെ​ത്തി​യ​ത് മു​ത​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. നി​ല​വി​ൽ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത വി​ങ് ട്ര​ഷ​റ​ർ, മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു വ​രി​ക​യാ​ണ്. സ്ത്രീ ​സാ​ന്നി​ധ്യം പ്ര​വാ​സ ലോ​ക​ത്ത് കു​റ​വാ​യി​രു​ന്ന കാ​ല​ത്ത്​ ത​ന്നെ സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​കാ​രു​ണ്യ-​സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ സൈ​ഫു​ന്നി​സ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു.

ആ​തി​ഥ്യ​മ​ര്യാ​ദ​യു​ടെ പേ​രി​ൽ ശ്ര​ദ്ധേ​യ​മാ​യ സി​ദ്ദീ​ഖ്-​സൈ​ഫു​ന്നീ​സ ദ​മ്പ​തി​ക​ളു​ടെ റി​യാ​ദി​ലെ ‘ക​ല്ലു​പ​റ​മ്പ​ൻ ഹൗ​സ്’, നി​ര​വ​ധി പ്ര​മു​ഖ​ർ​ക്ക് ആ​തി​ഥ്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു കൃ​ഷ്ണ, അ​ന്ത​രി​ച്ച നേ​താ​വ് വി.​വി. പ്ര​കാ​ശ്, വി.​എ​സ്. ജോ​യ്, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം, ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി രാ​ഷ്​​ട്രീ​യ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി​യാ​ളു​ക​ൾ ഈ ​വീ​ടി​ന്റെ സ​ൽ​ക്കാ​രം സ്വീ​ക​രി​ച്ച​വ​രാ​ണ്.27 വ​ർ​ഷ​ത്തെ പ്ര​വാ​സം ത​നി​ക്ക് സ​മ്മാ​നി​ച്ച​ത് വി​ല​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളു​മാ​ണെ​ന്ന് സൈ​ഫു​ന്നീ​സ പ​റ​യു​ന്നു. ന​ഗ​ര​ത്തി​​ന്റെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കും സം​ഘ​ട​ന രം​ഗ​ത്തെ സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്കും താ​ൻ സാ​ക്ഷി​യാ​യ​താ​യും അ​വ​ർ ഓ​ർ​മി​ക്കു​ന്നു. പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പം നാ​ട്ടി​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ലാ​ണ് ഈ ​മ​ട​ക്ക​മെ​ങ്കി​ലും, പ്ര​വാ​സ​വു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും ഇ​വ​ർ ഉ​പേ​ക്ഷി​ക്കു​ന്നി​ല്ല.

മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​നും സി​ബി​ൽ സി​ദ്ദീ​ഖും റി​യാ​ദി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. തി​രി​ച്ചെ​ത്തി​യാ​ൽ റി​യാ​ദി​ലൊ​രി​ടം സൈ​ഫാ​ക്കി​യാ​ണ് സൈ​ഫു​ന്നീ​സ​യു​ടെ തി​രി​കെ യാ​ത്ര. നാ​ട്ടി​ലും പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രും. സൗ​ദ് ബി​ൻ സി​ദ്ദീ​ഖ്, സാ​ൻ​ബാ​ർ ഹ​ലീ​മ എ​ന്നി​വ​രാ​ണ്​ മ​റ്റു​ മ​ക്ക​ൾ. മ​രു​മ​ക്ക​ളാ​യ അ​ഫ്ര സി​നാ​ൻ, ത​സ്‌​നീ ബാ​നു എ​ന്നി​വ​രെ റി​യാ​ദി​ലെ വീ​ട് ഏ​ൽ​പി​ച്ചാ​ണ് സൈ​ഫു​ന്നി​സ സൗ​ദി​യോ​ട് താ​ത്കാ​ലി​ക​മാ​യി വി​ട​പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - All are resting for the Saifunnisa pilgrimage
Next Story