അൽഖോബാർ എസ്.ഐ.സി രാഷ്ട്രരക്ഷ സംഗമം
text_fieldsസമസ്ത ഇസ്ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റി ടാലൻറ് വിങ്ങിെൻറ
നേതൃത്വത്തിൽ ‘ഒന്നിച്ചിരിക്കാം പുതിയൊരു ഇന്ത്യക്കായി’ എന്നബാനറിൽ രാഷ്ട്രരക്ഷ
സംഗമത്തിൽ മോഡറേറ്റർ ഫൈസൽ ഇരിക്കൂർ സംസാരിക്കുന്നു
ദമ്മാം: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സൗദി നാഷനൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രരക്ഷ സംഗമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ഇസ്ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റി ടാലൻറ് വിങ്ങിെൻറ നേതൃത്വത്തിൽ ‘ഒന്നിച്ചിരിക്കാം പുതിയൊരു ഇന്ത്യക്കായി’ എന്ന ബാനറിൽ രാഷ്ട്രരക്ഷ സംഗമം സംഘടിപ്പിച്ചു.
നെസ്റ്റോ ഹാളിൽ നടന്ന പരിപാടി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ട്രഷറർ ഖാസി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടാലൻറ് വിങ് ചെയർമാൻ മൂസ അൽ അസ്അദി അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് പുതുക്കൊടി ദേശഭക്തിഗാനം ആലപിച്ചു. സെക്രട്ടറി അമീർ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ടേബിൾ ടോക്കിൽ അബ്ദുൽ ഖാദർ (കെ.എം.സി.സി), ഇ.കെ. സലീം (ഒ.ഐ.സി.സി), സാജിദ് ആറാട്ടുപുഴ (ഗൾഫ് മാധ്യമം), ടി.എൻ. ഷബീർ (നവോദയ) എന്നിവർ സംസാരിച്ചു. വർത്തമാന ഇന്ത്യയുടെ അന്തരീക്ഷം പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും ഇടക്കാല വാർത്തകൾ പ്രതീക്ഷകൾ നൽകുന്നതാണെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. യഹ്യ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഫൈസൽ ഇരിക്കൂർ മോഡറേറ്റർ ആയിരുന്നു. ജലാൽ മുസ്ല്യാരുടെ നേതൃത്വത്തിൽ മദ്റസ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ടാലൻറ് വിങ് കൺവീനർ സെമീർ അലി സ്വാഗതവും എസ്.ഐ.സി വർക്കിങ് സെക്രട്ടറി എം.പി. നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

