കുട്ടികളിനി തിമിർക്കും: അൽഖോബാറിൽ ‘ചിൽഡ്രൻസ് സിറ്റി’ പിറന്നു
text_fieldsഅൽഖോബാർ: വിജ്ഞാനത്തിനും വിനോദത്തിന്നും അവസരം നൽകി അൽഖോബാറിലെ അൽഇസ്കാനിൽ ചിൽ ഡ്രൻസ് സിറ്റി ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്തരമൊരു പാർക്ക് നിലവിൽ വരുന്നത്. കുട്ടികളുടെ സാമൂഹികബോധം വർധിപ്പിക്കാനും വിനോദത്തോടൊപ്പം വിജ്ഞാനത്തിനും പ്രാധാന്യം നൽകിയാണ് നഗരത്തിെൻറ നിർമാണം. ഉയർന്ന ജീവിത നിലവാരത്തിലേക്ക് ജനങ്ങളെ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. 6000 സ്ക്വയർ മീറ്ററിലാണ് ഈ മിനി സിറ്റിയുടെ നിർമാണം.
ഗതാഗത പരിജ്ഞാനം, രാജ്യത്തെ പ്രധാനപ്പെട്ട 25 സർക്കാർ കാര്യാലയങ്ങളുടെ മാതൃകയും അവ നൽകുന്ന സേവനങ്ങളും, മാതൃക വാണിജ്യ കമ്പോളങ്ങളും ഈ കുഞ്ഞു നഗരത്തിലുണ്ട്. ഉദ്ഘാടന ദിവസം നിരവധി കുട്ടികളും രക്ഷിതാക്കളും സന്ദർശകരായെത്തി. ഈസ്റ്റേൺ റീജനൽ സെക്രട്ടറി ഫഹദ് ജുബൈർ ഉദ്ഘാടനം ചെയ്തു. അൽഖോബാർ മേയർ എൻജി.സുൽത്താൻ സൈദി, റാഇദ് അൽ സൈദി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
