അൽഖോബാർ കെ.എം.സി.സി വീൽചെയർ കൈമാറി
text_fieldsഅൽഖോബാർ ദഹറാൻ ഏരിയാ കെ.എം.സി.സി ഭിന്നശേഷിക്കാർക്ക് നൽകുന്ന ഇലക്ട്രിക്ക് വീൽ ചെയർ ഈരാറ്റുപേട്ട
നടക്കൽ സ്വദേശിനിക്ക് കൈമാറുന്നു
അൽഖോബാർ: ഉപജീവനം തേടി പോയ പ്രവാസലോകത്തെ സഹോദരങ്ങളുടെ പ്രശ്നങ്ങൾക്ക് അത്താണിയായി നിൽക്കുമ്പോൾ തന്നെ നാട്ടിലെ അശരണരെ ചേർത്തുപിടിച്ച് കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു. സൗദി കെ.എം.സി.സി അൽഖോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ദഹ്റാൻ ഏരിയ കമ്മിറ്റി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് വേണ്ടി ഇലക്ട്രിക് വീൽ ചെയർ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അൽഖോബാർ കെ.എം.സി.സി മുൻ അഡ്വൈസറി ബോർഡ് അംഗം മുസ്തഫ കമാൽ കോതമംഗലം നഗരസഭ ബഡ്സ് സ്കൂൾ പഠിതാവും 12ാം വാർഡ് നിവാസിയുമായ ബീമ ഹനീഫക്ക് ഇലക്ട്രിക് വീൽ ചെയർ കൈമാറി. ഡിസബിലിറ്റി ലീഗ് കോട്ടയം ജില്ല പ്രസിഡൻറ് മുഹമ്മദ് ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ഡിസബിലിറ്റി ലീഗ് കമ്മിറ്റി നടക്കലിൽ സംഘടിപ്പിച്ച ചടങ്ങിൽ സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ മുഖ്യപ്രഭാഷണം നിർവഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. മാഹിൻ, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഡ്വ. വി.പി. നാസർ ഈരാറ്റുപേട്ട, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് അൻവർ അലിയാർ, ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ, ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് മുഹമ്മദ് ഹാഷിം, മുസ്ലിം ലീഗ് നേതാക്കളായ റാസി ചെറിയ വല്ലം, റാസി പുഴക്കര, അബ്ദുൽ അസീസ് തലപ്പള്ളിൽ എന്നിവർ സംസാരിച്ചു. ഡിസബിലിറ്റി ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കന്നാംപറമ്പിൽ സ്വാഗതവും പി.എം. അമീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

