Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഖോബാർ കോർണിഷ് സോക്കർ...

അൽഖോബാർ കോർണിഷ് സോക്കർ ക്ലബ് ഫുട്​ബാൾ മേള ഗ്രാൻറ്​ ഫിനാലെ ഇന്ന്

text_fields
bookmark_border
അൽഖോബാർ കോർണിഷ് സോക്കർ ക്ലബ് ഫുട്​ബാൾ മേള ഗ്രാൻറ്​ ഫിനാലെ ഇന്ന്
cancel
camera_alt

അൽഖോബാർ കോർണിഷ് സോക്കർ ക്ലബ് ഫുട്​ബാൾ മേള ഗ്രാൻറ്​ ഫിനാലെ ഇന്ന്

ദമ്മാം​: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്​ബാൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് റെദ കം യുനൈറ്റഡ് ട്രേഡിങ്ങി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്​ബാൾ ടൂർണമെൻറിലെ ഫൈനൽ മത്സരം ഇന്ന് (വെള്ളി) നടക്കും. അൽഖോബാർ ഗുസൈബി സ്​റ്റേഡിയത്തിൽ രാത്രി 8.30-ന് ആരംഭിക്കുന്ന വാശിയേറിയ കലാശ പോരാട്ടത്തിൽ യു.എഫ്.സി അൽഖോബാർ ടേസ്​റ്റി ഖത്വീഫുമായി മാറ്റുരക്കും.

കഴിഞ്ഞദിവസം നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇംകോയെ പരാജയപ്പെടുത്തിയാണ് യു.എഫ്.സി അൽഖോബാർ ഫൈനലിൽ പ്രവേശിച്ചത്. ഈ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി യു.എഫ്.സി അൽഖോബാറി​െൻറ മാനു സിദ്ധീഖിനെ തെരഞ്ഞെടുത്തു.

ഫിനിക്സ് എസ്.സി ദമ്മാമും ടേസ്​റ്റി ഖത്വീഫും തമ്മിൽ നടന്ന രണ്ടാമത് സെമിഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഫിനിക്സ് എസ്.സി ദമ്മാമിനെ പരാജയപ്പെടുത്തിയാണ് ടേസ്​റ്റി ഖത്വീഫ് ഫൈനൽ യോഗ്യത നേടിയത്. ഈ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ടേസ്​റ്റി ഖത്വീഫിനെറ ഹസിക്കുള്ള ട്രോഫി കബീർ ഹാജി രാമന്തളി സമ്മാനിച്ചു. സി.കെ.വി. അഷ്‌റഫ്, നിസാർ അൽകറക്, ശറഫുദ്ധീൻ റോയൽ മലബാർ എന്നിവർ അതിഥികളായെത്തി.

ജുനൈദ്​ നീലേശ്വരം, സമദ് കാടങ്കോട്, അഷ്റഫ് സോണി, സമീർ കരമന, വസീം ബീരിച്ചേരി, സബാഹ് കോഴിക്കോട്, ഹനീഫ് മഞ്ചേരി, ഷാഫി കോഴിക്കോട്, റഷീദ് റവാബി, റഹീം രാമന്തളി എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി ഫൈനൽ മത്സരത്തിന് ശേഷം നടക്കുന്ന സമാപന പരിപാടിയിൽ സ്വദേശി പ്രമുഖരടക്കം സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballalkhobarGrand FinaleSoccer
Next Story