Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഖർജ് കെ.എം.സി.സി...

അൽഖർജ് കെ.എം.സി.സി ത്രൈമാസ കാമ്പയിൻ 'മോട്ടിവ് - 22'ന് തുടക്കം

text_fields
bookmark_border
അൽഖർജ് കെ.എം.സി.സി ത്രൈമാസ കാമ്പയിൻ മോട്ടിവ് - 22ന് തുടക്കം
cancel
camera_alt

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​വി​ഷ്ക​രി​ച്ച ‘മോ​ട്ടി​വ് - 22’ ത്രൈ​മാ​സ കാ​മ്പ​യി​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ന്റ്‌ അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആവിഷ്കരിച്ച 'മോട്ടിവ് - 22' ത്രൈമാസ കാമ്പയിന് തുടക്കമായി. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അസംഘടിതരായ പ്രവാസികളുടെ മനസ്സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ആപത്കരമായ ഒറ്റപ്പെടൽ പ്രവാസികളുടെ പ്രതിസന്ധികളെ രൂക്ഷമാക്കുകയും വീണ്ടു വിചാരമില്ലാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പ്രവണത കണ്ടുവരുന്ന സാഹചര്യത്തിൽ അൽഖർജ് കെ.എം.സി.സി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ രംഗത്ത് വന്നതിൽ സന്തോഷമുണ്ടെന്ന് ഉദ്ഘാടനം ചെയ്ത സൗദി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ അഷ്‌റഫ്‌ വേങ്ങാട്ട് പറഞ്ഞു. ത്രൈമാസ കാമ്പയിനോടനുബന്ധിച്ച് ഖർജിന്റെ വിവിധ ഏരിയകളിൽ പ്രത്യേകം വിനോദ പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കും. തുടർന്ന് മുംതാസ് റസ്റ്റാറന്റ് മെഗാ ട്രോഫിക്കും കാഷ് പ്രൈസിനുമായി ഫുട്ബാൾ ടൂർണമെന്റും സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച എൻ.കെ.എം. കുട്ടി ചേളാരി അറിയിച്ചു.

നാഷനൽ സെക്രട്ടേറിയറ്റ് അംഗം മുജീബ് ഉപ്പട പഠന ശിബിരം ഉദ്ഘാടനം ചെയ്തു. എസ്.വി. അർശുൽ അഹമ്മദ് പ്രവർത്തകർക്ക് ക്ലാസെടുത്തു.

കെ.എം.സി.സിയിൽ പുതുതായി ചേർന്ന സലിം ചെർപ്പുളശ്ശേരിക്ക് സ്വീകരണം നൽകി. മൂന്നരപ്പതിറ്റാണ്ടിലേറെയായി അൽ ഖർജിൽ പ്രവാസമനുഭവിച്ച സുലൈമാൻ വയനാടിനും അബൂട്ടി ഹാജി പാറയിലിനും യോഗത്തിൽ യാത്രയയപ്പ് നൽകി.

സാജിദ് ഉളിയിൽ, ഇഖ്‌ബാൽ അരീക്കാടൻ, അബ്ദുൽ ജലീൽ കരിമ്പിൽ, അബ്ദുറഹ്മാൻ പറപ്പൂർ, ബഷീർ ആനക്കയം, അബ്ദുൽ ഹമീദ് കൊളത്തൂർ, റസാഖ് മാവൂർ, ലത്തീഫ് കരുവന്തുരുത്തി, ഷാഫി പറമ്പൻ, മുഹമ്മദലി ബറാമി, റിയാസ് വള്ളക്കടവ് എന്നിവർ സംസാരിച്ചു. സമീർ പാറമ്മൽ, യൂനുസ് മന്നാനി, ഫൗസാദ് ലാക്കൽ, ഫസ്‌ലു ബീമാപ്പള്ളി, ഹമീദ് പാടൂർ, മുഖ്‌താർ അലി, സക്കീർ തലക്കുളത്തൂർ, നാസർ ചാവക്കാട്, ഇഖ്‌ബാൽ ചേരനാണ്ടി, ഫൈസൽ ആനക്കയം എന്നിവർ നേതൃത്വം നൽകി. ഷബീബ് കൊണ്ടോട്ടി സ്വാഗതവും അഷ്‌റഫ് കല്ലൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - Alkharj KMCC Quarterly Campaign 'Motive - 22' Launched
Next Story