ഡയാലിസിസ് സെന്ററിന് അൽഖർജ് കെ.എം.സി.സി ധനസഹായം നൽകി
text_fieldsപെരുവള്ളൂരിൽ പണിയുന്ന ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ധനസഹായം അൽഖർജ് ടൗൺ കെ.എം.സി.സി ഭാരവാഹികൾ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു
പാണക്കാട്: ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്ററിനായി അൽഖർജ് ടൗൺ കെ.എം.സി.സി പ്രഖ്യാപിച്ച ആർ.ഒ. പ്ലാന്റ് നിർമിക്കാനാവശ്യമായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് ഷെയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറി. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലാണ് നിർധനരായ രോഗികൾക്കുവേണ്ടി സൗജന്യ ഡയാലിസ് സെന്റർ നിർമിക്കുന്നത്.
മിനുക്കുപണികളും മറ്റു യന്ത്രസാമഗ്രികളും കൂടി സജ്ജീകരിക്കുന്നതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് ഭാരവാഹികളായ നസീം കാടപ്പടിയും ഹാരിസ് പെരുവള്ളൂരും അറിയിച്ചു. അൽഖർജ് കെ.എം.സി.സി ഭാരവാഹികളായ അഷ്റഫ് മൗലവി, യൂസഫ് ഫൈസി, മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി, റൗഫൽ കുനിയിൽ, നജ്മുദ്ദീൻ മൊറയൂർ, ഇബ്രാഹിം പുലാക്കൽ, ഷെയ്ഡ് ഭാരവാഹികളായ നസീം കാടപ്പടി, ഹാരിസ് പെരുവള്ളൂർ, സി.സി. കരീം, ബഷീർ പുൽപ്പാടൻ, മുജീബ് ചെമ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

