അലിവ് ജിദ്ദ ചാപ്റ്റർ ഫണ്ട് കൈമാറി
text_fieldsവേങ്ങര അലിവ് ചാരിറ്റി സെല്ലിന് അലിവ് ജിദ്ദ ചാപ്റ്ററിന്റെ സഹായം പ്രസിഡന്റ് ലത്തീഫ് അരീക്കൻ പാണക്കാട് മുനവർ അലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു
ജിദ്ദ: വേങ്ങര കേന്ദ്രമായി ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്ന അലിവ് ചാരിറ്റി സെല്ലിന് ജിദ്ദ ചാപ്റ്ററിന്റെ സഹായത്തോടെ നൽകുന്ന പാവപ്പെട്ട കാൻസർ രോഗികൾക്കുള്ള 'കരുണാമൃതം' പദ്ധതിക്കുവേണ്ടി റമദാനിൽ സമാഹരിച്ച 12,55,937 രൂപ പ്രസിഡന്റ് മുനവർ അലി ശിഹാബ് തങ്ങൾക്ക് ചാപ്റ്റർ പ്രസിഡന്റ് ലത്തീഫ് അരീക്കൻ കൈമാറി.
മാസംതോറും 30 രോഗികൾക്കാണ് ഈ സഹായം നൽകുന്നത്. ഡയാലിസിസ് സെന്റർ, മൾട്ടി സ്പെഷാലിറ്റി ഫിസിയോ തെറപ്പി, മെഡിക്കൽ കെയർ, സൗജന്യ ആംബുലൻസ് സർവിസ്, ശിഹാബ് തങ്ങൾ എബിലിറ്റി പാർക്ക് എന്നിവ അലിവിന്റെ മറ്റു സേവനങ്ങളാണ്.
ചടങ്ങിൽ അലിവ് ഭാരവാഹികളായ ശരീഫ് കുറ്റൂർ, ടി. ഹഖ്, മുജീബ് പൂക്കുത്ത്, പി.കെ. റഷീദ്, ഷംസു പുള്ളാട്ട്, കെ.സി. നാസർ, അലി മേലേതിൽ, പി.എ. ജവാദ്, നൗഫൽ മമ്പീതി, ഹാരിസ് മാളിയേക്കൽ, യാസിർ ഒള്ളക്കൻ, ടി. ഫസലുറഹ്മാൻ, നൗഷാദ് വടക്കൻ, മുനീർ വിലാശ്ശേരി, എൻ.കെ. നിഷാദ്, ഇ.പി. മുനീർ മാസ്റ്റർ, കെ.ടി. ശംസുദ്ദീൻ, എ.പി. നിസാർ, പി.കെ. ഉസ്മാൻ, ജിദ്ദ ചാപ്റ്റർ ഭാരവാഹികളായ റഷീദ് പറങ്ങോടത്ത്, നൗഷാദ് ചേറൂർ, നജ്മുദ്ദീൻ കണ്ണമംഗലം, അഷ്റഫ് ചുക്കൻ, മമ്മുദു ഒതുക്കുങ്ങൽ, ഒ.കെ. ഹംസ, ജാസിം കടമ്പോട്ട്, അഹമ്മദ്, സിദ്ദീഖ് പുള്ളാട്ട്, റിയാദ് ചാപ്റ്റർ ഭാരവാഹികളായ ഉസ്മാനലി പാലത്തിങ്ങൽ, മുഹമ്മദ് തൊമ്മങ്ങാടൻ, ഷൗക്കത്ത് കടമ്പോട്ട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

