ആലിപ്പറമ്പ് പഞ്ചായത്ത് പ്രവാസി കൗൺസിൽ പൊതുയോഗം
text_fieldsഎ.പി.പി.സി വാർഷിക പൊതുയോഗം അബീർ ക്ലിനിക് ഓപറേഷൻസ് മാനേജർ നജ്മുന്നീസ വെങ്കിട്ട ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ആലിപ്പറമ്പ് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ എ.പി.പി.സി വാർഷിക പൊതുയോഗം ദമ്മാം അബീർ ഓഡിറ്റോറിയത്തിൽ നടന്നു. ഫൈസൽ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. അബീർ ക്ലിനിക് ഓപറേഷൻസ് മാനേജർ നജ്മുന്നീസ വെങ്കിട്ട ഉദ്ഘാടനം ചെയ്തു. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ പ്രവാസി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും വിവിധ പ്രവാസി ആനുകൂല്യങ്ങളെക്കുറിച്ച് പ്രവാസികളിൽ അവബോധം വളർത്തണമെന്നും ഉദ്ഘാടക പറഞ്ഞു.
ഉസ്മാൻ പാറൽ ഫിനാസ് റിപ്പോർട്ടും മുഹമ്മദാലി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഖാദര്‍ വാഴേൻങ്കട കൂട്ടായ്മയുടെ പദ്ധതികൾ വിശദീകരിച്ചു. പ്രവാസികളുടെ ഉന്നമനവും പുനരധിവാസവുമാണ് കൂട്ടായ്മ മുഖ്യമായും ലക്ഷ്യമിടുന്നത്. യോഗം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഹമ്മദലി ഒടമല (ചെയർ.), ഫൈസൽ ആനമങ്ങാട് (പ്രസി.), ഹാരിസ് ഇ.പി പാറൽ (ജന. സെക്ര.), ഉസ്മാൻ പാറൽ (ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഇക്ബാൽ ആനമങ്ങാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നോർക്ക റൂട്സ്, പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു. 50 വയസ്സിന് മുകളിലുള്ള മുഴുവൻ അംഗങ്ങൾക്കും സൗജന്യമായി കൂട്ടായ്മ പ്രവാസി അംഗത്വം എടുത്തുനൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അലി അക്ബർ, മോഹൻദാസ്, സൻഫീർ പള്ളിപ്പടി, ജുനൈദ് മണലായ തുടങ്ങിയവർ സംസാരിച്ചു.
ഉസ്മാൻ പാറൽ, ഖാദർ വാഴേൻകട, മുഹമ്മദാലി ഒടമല, മോഹനൻ കൊടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദാലി ഒടമല സ്വാഗതവും ഉസ്മാൻ പാറൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

