നാസ് വക്കത്തിന് അലിഗഢ് പൂർവ വിദ്യാർഥികളുടെ ആദരം
text_fieldsനാസ് വക്കത്തിന് അലിഗഢ് അലുമ്നിയുടെ ഉപഹാരം ഡാനിഷ് അലി എം.പിയും അഭിഭാഷകൻ മഹ്മൂദ് പ്രാചയും
ചേർന്ന് സമ്മാനിക്കുന്നു
ദമ്മാം: ഇന്ത്യൻ സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ പരിഗണിച്ച് നാസ് വക്കത്തെ അലിഗഢ് മുസ്ലിം സർവകലാശാല അലുമ്നി ആദരിച്ചു. സർവകലശാല സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനും പരിഷ്കർത്താവുമായ സർ സയിദ് അഹമ്മദ് ഖാന്റെ ജന്മ വാർഷികത്തോടുബന്ധിച്ച് അൽഖോബാറിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്.അലിഗഢിലെ പൂർവ വിദ്യാർഥികളും സൗദിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ നുറുകണക്കിനാളുകൾ സംബന്ധിച്ചു.
പൂർവ വിദ്യാർഥി സംഘടനയായ 'ദ അലിഗഢ്'പ്രസിഡന്റ് മസ്രൂർ ഖാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോക്സഭാംഗം ഡാനിഷ് അലി, സുപ്രീംകോടതി അഭിഭാഷകൻ മഹമ്മൂദ് പ്രാച എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇരുവരും ചേർന്നാണ് നാസ് വക്കത്തിന് പ്രശംസഫലകം സമ്മാനിച്ചത്. ഏത് പാതിരാത്രിയിലും ഇന്ത്യൻ സമൂഹത്തിന് ആശ്രയിക്കാവുന്ന സാമൂഹിക പ്രവർത്തകനാണ് നാസ് വക്കമെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തിയ മസ്രൂഖാൻ പറഞ്ഞു.
മലയാളിയായ തനിക്ക് ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിക്കുന്ന ഭേദങ്ങളില്ലാത്ത ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് ഉപഹാരം സ്വീകരിച്ച് നാസ് വക്കം പറഞ്ഞു. മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യൻ സ്കൂൾ മുൻ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ്, മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, പ്രവീൻ വല്ലത്ത്, ഇല്യാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

