അലിഫിയൻസ് ടോക്സ് സീസൺ രണ്ട് സെമി ഫൈനലിന് സമാപനം
text_fieldsറിയാദ്: അലിഫ് ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ‘അലിഫിയൻസ് ടോക്സ് സീസൺ രണ്ട്’ പ്രസംഗമത്സരത്തിന്റെ സെമിഫൈനൽ സമാപിച്ചു. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയും മുൻ യു.കെ നാവിക ഉദ്യോഗസ്ഥനുമായ സ്റ്റീഫൻ ഡഗ്ലെസ് വിന്റർ സെമി ഫൈനൽ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം മികവുള്ള പ്രഭാഷകരെ വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂൾ സംഘടിപ്പിക്കുന്ന സ്പെഷൽ പ്രോഗ്രാമായ അലിഫിയൻസ് ടോക്സിന്റെ രണ്ടാം എഡിഷനാണിത്.
അഞ്ചു വിഭാഗങ്ങളിലായി മത്സരിച്ചവരിൽനിന്ന് അഞ്ചു പേർ വീതം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. കാറ്റഗറി ഒന്നിൽ മുഹമ്മദ് ഹാതിം സാഹി, മുസ്തഫ ഫർഹാൻ, ഹാറൂൺ മുഹ്യിദ്ദീൻ, അയ്സൻ അഹമ്മദ്, അനൗം ആയത് അസീസ് എന്നിവരും കാറ്റഗറി രണ്ടിൽനിന്ന് സെന തനീഷ്, സാറാ മുഹമ്മദ്, ഹവ്വ മെഹക്, ഷെസാ ബഷീർ, ആയിഷ മിഫ്ര മെഹറൂഫ് എന്നിവരും കാറ്റഗറി മൂന്നിൽനിന്ന് ആയിഷ സമീഹ ഇത്ബാൻ, അമാലിയ നൂർ, മുഹമ്മദ് ലാഹിൻ, മർവ ഷമീർ, പി. ഫില്സാ എന്നിവരും വിജയികളായി.
അഫീഹ നസ്റീൻ, ഷാസിയ ശബീർ, ഈസ മാജിദ്, മുഹമ്മദ് അർഹാം മാജിദ്, മുഹമ്മദ് ബിൻ മുദ്ദസിർ എന്നിവരാണ് കാറ്റഗറി നാലിലെ വിജയികൾ. ലീന സിയാൻ, മലായിഖ, അസ്ലഹ് മുഹമ്മദ്, ഫാത്തിമ മസ്വ, ഫിഹ്മി ഫഹദ് എന്നിവരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാറ്റഗറി അഞ്ചിലെ മത്സരാർഥികൾ.
ഫൈനൽ മത്സരങ്ങൾ ജനുവരി 17ന് നടക്കും. അലിഫ് സ്കൂൾ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ വ്യത്യസ്ത വിഷയങ്ങളിൽ 1300ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്.
മൂന്നു റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച് സെമിഫൈനൽ റൗണ്ടിന് യോഗ്യരായ 50 മത്സരാർഥികളിൽനിന്നാണ് ഫൈനലിലേക്കുള്ള 25 വിജയികളെ കണ്ടെത്തിയത്.
അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ്, അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹ്മദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിമിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, കോഓഡിനേറ്റർ സുന്ദൂസ് സാബിർ സംബന്ധിച്ചു. റുസ്ലാൻ അമീൻ, അംരീൻ മുഹമ്മദ് താഹിർ, കെ.വി. അബ്ദുൽ റഷീദ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.