അലിഫിയൻസ് ടോക്സ് മെഗാ എഡിഷന് സമാപനം
text_fieldsഅലിഫിയൻസ് ടോക്സ് മെഗാ എഡിഷൻ സമാപന ചടങ്ങിൽനിന്ന്
റിയാദ്: അലിഫ് ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ‘അലിഫിയൻസ് ടോക്സ് മെഗാ എഡിഷന്’ സമാപനം. ഗ്രാൻഡ് ഫിനാലെ കിങ് സഊദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. മുസാദ് ബദഹ് അൽ സഹ്ലി ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു.
സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ, വിധി നിർണയം, ഫലപ്രഖ്യാപനം എന്നിവയെല്ലാം ഡിജിറ്റലായിരുന്നു എന്നതും ശ്രദ്ധേയമായി. ആയിഷ മിഫ്റ മെഹ്റൂഫ് (കാറ്റഗറി ഒന്ന്), മുഹമ്മദ് അലിയാൻ ഇർഫാൻ (കാറ്റഗറി രണ്ട്), ഹഫ്സ ഇസ്സത്ത് (കാറ്റഗറി മൂന്ന്), മർയം ഗുൽ (കാറ്റഗറി നാല്), മൊഹിയുദ്ദീൻ റംസാൻ മനാഫ് (കാറ്റഗറി അഞ്ച്) എന്നിവരാണ് ജേതാക്കൾ.
അലിഫ് സ്കൂൾ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അലിഫിയൻസ് ടോക്സ് മെഗാ എഡിഷെൻറ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ ആയിരത്തോളം വിദ്യാർഥികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. നാല് റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവച്ച് ഫൈനൽ റൗണ്ടിന് യോഗ്യരായ 25 മത്സരാർഥികളിൽനിന്നാണ് അഞ്ച് ചാമ്പ്യന്മാരെ കണ്ടെത്തിയത്.
വീറും വാശിയും നിറഞ്ഞ പ്രഭാഷണ മത്സരം വീക്ഷിക്കാൻ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തിയത്. ഒരോ മത്സരാർഥിയുടെയും പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ് നടന്ന പ്രൊഫൈൽ വിഡിയോ പ്രദർശനം വ്യത്യസ്ത പുലർത്തി.
മുഹമ്മദ് മുബീൻ, സുഷമ ഷാൻ, റഈസ് സയ്യിദ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. ഡോ. ടി.എം. മൻസൂർ അലി കീ നോട്ട് അവതരിപ്പിച്ചു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹമ്മദ്, സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഹെഡ്മിസ്ട്രസ് ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സുന്ദുസ് സാബിർ സ്വാഗതവും ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

