അലിഫ് സോക്കർ കപ്പിൽ റിയാദ് ഇന്ത്യൻ സ്കൂൾ ജേതാക്കൾ
text_fieldsഅലിഫ് സോക്കർ കപ്പ് ജേതാക്കളായ റിയാദ് ഇന്ത്യൻ സ്കൂൾ ടീമിന് അലിഫ് സി.ഇ.ഒ ലുഖ്മാൻ
അഹ്മദ് ട്രോഫി കൈമാറുന്നു
റിയാദ്: 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ‘അലിഫ് സോക്കർ കപ്പ് -24’ൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി. പ്രമുഖ സി.ബി.എസ്.ഇ സ്കൂളുകളിലെ ഫുട്ബാൾ ടീമുകളാണ് മത്സരിച്ചത്. അലിഫ് സ്കൂൾ റണ്ണറപ്പായി.
സൗദി പ്രമുഖ ഫുട്ബാൾ ക്ലബായ അൽ നസ്ർ ജൂനിയർ ഗോൾകീപ്പർ മുഹമ്മദ് റസിൻ അലിഫ് സോക്കർ കപ്പ് ഉദ്ഘാടനം ചെയ്തു. ശുമൈസിയിലെ ഒളിമ്പിക് അക്കാദമി ഗ്രൗണ്ടിലായിരുന്നു ടൂർണമെന്റ്. അലിഫ് സോക്കർ കപ്പ് -24ലെ മികച്ച താരമായി ഇന്റർ നാഷനൽ ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് റഹിയാൻ റഊഫിനെയും മികച്ച ഗോൾകീപ്പറായി ഇതേ സ്കൂളിലെ മാസിൻ മുസ്തഫയെയും തിരഞ്ഞെടുത്തു.
ചാമ്പ്യൻസ് ട്രോഫി അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ് വിതരണം ചെയ്തു. വിജയികൾക്കുള്ള മെഡൽ വിതരണം മർകസ് ഗ്രൂപ് ഓഫ് സ്കൂൾസ് ഗുജറാത്ത് ഡയറക്ടർ സൈനുൽ ആബിദ് നൂറാനി, മുജീബ് കാലടി, സുഹൈൽ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, കോഓഡിനേറ്റർ മുഹമ്മദ് ഷമീർ എന്നിവർ നിർവഹിച്ചു.

