സാങ്കേതിക മികവിെൻറ നേർക്കാഴ്ചയായി അലിഫ് സ്കൂൾ ‘വെബ് ചാമ്പ്യൻഷിപ്പ്’
text_fieldsറിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂൾ വിവിധ ഐടി അധിഷ്ഠിത മത്സരങ്ങളുടെ ഭാഗമായി ‘വെബ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിച്ചു. വെബ്സൈറ്റ് നിർമാണ മത്സരമാണ് അരങ്ങേറിയത്. ‘സ്കൂളുകളിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സിസ്റ്റം’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു വിദ്യാർത്ഥികൾ വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.
ആറ് മുതൽ എട്ട് വരെയുള്ള ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാഥമിക സ്ക്രീനിങ്ങിൽ 30-ാളം പേർ പങ്കെടുത്തു. ഇവരിൽനിന്ന് തങ്ങളുടെ മികച്ച കഴിവ് തെളിയിച്ച് തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ പരസ്പരം മാറ്റുരച്ചത്. കടുത്ത മത്സരത്തിനൊടുവിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സഹ്റ മറിയം ഒന്നാം സ്ഥാനവും, ഏഴാം ക്ലാസ് വിദ്യാർത്ഥി ഉവൈസ് മസ്ഹർ രണ്ടാം സ്ഥാനവും, എട്ടാം ക്ലാസ് വിദ്യാർത്ഥി ഷയാൻ അഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി തിളക്കമാർന്ന വിജയം നേടി.
അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഐടി വിദഗ്ധൻ മുഹമ്മദ് നൗഫൽ മത്സരത്തിെൻറ വിധിനിർണയത്തിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ നൗഷാദ് നാലകത്ത്, ഐടി വിഭാഗം മേധാവി മുഹമ്മദ് റിഫാദ്, അധ്യാപകരായ ശബീബ ചെറുമലയിൽ, ഷഫീഖ്, ജുമൈല എന്നിവർ സംഗമത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

