അലിഫ് സ്കൂൾ കായികമേള ‘അത്ലിറ്റ്സ്മോസ് 25’ സമാപിച്ചു
text_fieldsറിയാദിലെ അലിഫ് സ്കൂളിൽ നടന്ന കായിക മേളയിലെ
വിജയിച്ചവർക്കുള്ള ട്രോഫി വിതരണ ചടങ്ങിൽനിന്ന്
റിയാദ്: അലിഫ് ഇന്റർനാഷനൽ സ്കൂളിലെ വാർഷിക കായികമേളയായ ‘അത്ലിറ്റ്സ്മോസി’ന് സമാപനം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ ഗ്രൂപ്പുകളിലായി 50ഓളം മത്സരയിനങ്ങളിൽ 1400 വിദ്യാർഥികൾ പങ്കെടുത്തു.
പരിപാടി ഡോ. സയ്യിദ് മസൂദ് ഉദ്ഘാടനം ചെയ്തു. ട്രാക്കിന മത്സരങ്ങൾക്ക് പുറമെ വടം വലി, ഹാൻഡ്ബാൾ ഡോഡ്ജ്ബാൾ, ഖോഖോ, കബഡി ഉൾപ്പെടെ നിരവധി മത്സരങ്ങൾ നടന്നു.
മൂന്നു ദിവസങ്ങളിലായി നടന്ന കായിക മാമാങ്കത്തിൽ ബോയ്സ് വിഭാഗത്തിൽ ബീറ്റ, ഡെൽറ്റ, ഗാമ ഹൗസുകളും ഗേൾസ് വിഭാഗത്തിൽ ആൽഫ, ഗാമ, ഡെൽറ്റ ഹൗസുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ബോയ്സ് വിഭാഗത്തിൽ അര്സലാൻ അജ്മീർ ഷാ (സബ്ജൂനിയർ,ബീറ്റ), മുഹമ്മദ് ഖോജ (ജൂനിയർ, ഡെൽറ്റ), ഹംസ ഇസ്സത്തുള്ള (സീനിയർ, ബീറ്റ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
ഗേൾസ് സെക്ഷനിൽ അവാമ അംന (സീനിയർ), ആഫിയ (ജൂനിയർ), ആലിയ അബ്ദുൽ സമദ് (സബ് ജൂനിയർ) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.
ഫലപ്രഖ്യാപനത്തിനും വിജയികൾക്കുള്ള ട്രോഫി വിതരണത്തിനും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.
കായിക അധ്യാപകരായ ഷംസാദിനേയും ഷബീബയേയും ചടങ്ങിൽ അനുമോദിച്ചു. നൗഷാദ് നാലകത്ത്, ഫാത്തിമ ഖൈറുന്നിസ, അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

