‘ഇൻസ്പയർ -25’ പ്രതിഭസംഗമം നടത്തി അലിഫ് സ്കൂൾ
text_fieldsറിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂൾ ‘ഇൻസ്പയർ -25’ പ്രതിഭ സംഗമത്തിൽ ഫലകങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു
റിയാദ്: ‘ഇൻസ്പയർ -25’ പ്രതിഭ സംഗമം സംഘടിപ്പിച്ച് അലിഫ് ഇന്റർനാഷനൽ സ്കൂൾ. 2024-25 അധ്യയന വർഷത്തെ എൽ.കെ.ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഗ്രേഡുകളിൽനിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ 169 വിദ്യാർഥികളെയാണ് പ്രതിഭാ സംഗമത്തിൽ അലിഫ് മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും ചേർന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചത്.
രണ്ടുദിവസങ്ങളിലായി നടന്ന പ്രതിഭാ സംഗമത്തിൽ ആദ്യ ദിനം റിയാദില ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സംഗീതാ അനൂപ് മുഖ്യാതിഥിയായി. രണ്ടാം ദിനം പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സയ്യിദ് അൻവർ ഖുർഷിദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ മികവാർന്ന പ്രകടനം നടത്തി ഉയർന്ന മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ പ്രതിഭകളെയും ഇരുവരും അഭിനന്ദിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷതവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ വിജയികൾ വ്യക്തിഗത സർട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി.
സംഗീത അനൂപ്, ഡോ. സയ്യിദ് അൻവർ ഖുർഷിദ്, അലിഫ് ഗ്രൂപ് സ്കൂൾ സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ബോയ്സ് വിഭാഗം മാനേജർ മുഹമ്മദ് അൽ ഖഹ്താനി, ഗേൾസ് വിഭാഗം മാനേജർ മുനീറ അൽ സഹ്ലി, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സർട്ടിഫിക്കറ്റ്, ഫലക വിതരണം നിർവഹിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

