Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദ്യാ​ർ​ഥി...

വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് അ​ലി​ഫ് സ്കൂ​ൾ; ‘ഇ​ൻ​സ്പെ​യ​ർ 26’ പ്രൗ​ഢ​മാ​യി

text_fields
bookmark_border
വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് അ​ലി​ഫ് സ്കൂ​ൾ; ‘ഇ​ൻ​സ്പെ​യ​ർ 26’ പ്രൗ​ഢ​മാ​യി
cancel

റി​യാ​ദ്: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ മി​ക​ച്ച വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി റി​യാ​ദ് അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ‘ഇ​ൻ​സ്പെ​യ​ർ 26’ പ്ര​തി​ഭാ സം​ഗ​മം സ​മാ​പി​ച്ചു. എ​ൽ.​കെ.​ജി മു​ത​ൽ ഒ​മ്പ​താം ക്ലാ​സ് വ​രെ​യു​ള്ള വി​വി​ധ ഗ്രേ​ഡു​ക​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ 163 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ്‌​മെൻറും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ആ​ദ​രി​ച്ച​ത്.

പ​ഠ​ന​ത്തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​വും അ​ക്കാ​ദ​മി​ക​വു​മാ​യ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ന്നാം ദി​ന ച​ട​ങ്ങു​ക​ൾ എ​ക്സെ​ലി​യ ട്രെ​യി​നി​ങ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് ഇം​തി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടാം ദി​ന സം​ഗ​മം സ​യ​ൻ​സ് ഒ​വൈ​സി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മു​ഖ്യ അ​ക്കാ​ദ​മി​ക് ഓ​ഫീ​സ​ർ ഡോ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മു​ഖ്യാ​തി​ഥി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് സി.​ഇ.​ഒ ലു​ഖ്മാ​ൻ അ​ഹ​മ്മ​ദ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ക്തി​ഗ​ത അം​ഗീ​കാ​ര​പ​ത്ര​ങ്ങ​ളും ട്രോ​ഫി​ക​ളും ഏ​റ്റു​വാ​ങ്ങി. മാ​നേ​ജ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ൽ ഖ​ഹ്താ​നി, മു​നീ​റ അ​ൽ സ​ഹ്‍ലി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ നൗ​ഷാ​ദ് നാ​ല​ക​ത്ത്, എ​ച്ച്.​ഒ.​എ​സ് മാ​രാ​യ അ​ന​സ് കാ​ര​യി​ൽ, ആ​യി​ഷ ബാ​നു, സു​ബൈ​രി​യ, വി​സ്മി ര​തീ​ഷ്, അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ലി ബു​ഖാ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsStudentsAlif School
News Summary - Alif School Honors Student Talents; ‘Inspire 26’ Held Grandly
Next Story