അലിഫ് സ്കൂൾ ‘ബുക്ക് ബ്ലൂം 500’ നാളെ; 504 പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്നു
text_fieldsറിയാദ്: വിദ്യാർഥികളുടെ സർഗാത്മക മികവിന് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ മാതൃകയൊരുക്കി റിയാദ് അലിഫ് ഇൻറർനാഷനൽ സ്കൂൾ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ രചിച്ച 504 പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്ന ‘ബുക്ക് ബ്ലൂം 500’ വെള്ളിയാഴ്ച നടക്കും.
റിയാദ് ശിഫയിലെ ഖസർ അൽ അമീരി ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങ് പ്രമുഖ മാധ്യമനിരൂപകനും മുൻ അറബ് ന്യൂസ് ചീഫ് എഡിറ്ററുമായ ഖാലിദ് അൽ മഈന ഉദ്ഘാടനം ചെയ്യും. മിഡിൽ ഈസ്റ്റിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ ഇത്തരമൊരു ബൃഹത്തായ പുസ്തക പ്രകാശന ചടങ്ങ് ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
ഇംഗ്ലീഷ്, അറബിക്, മലയാളം, ഹിന്ദി, ഉർദു, കന്നട, തമിഴ് എന്നീ ഏഴ് ഭാഷകളിലായാണ് പുസ്തകങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്. കഥ, കവിത, യാത്രാവിവരണം, ആത്മകഥ, ലേഖനങ്ങൾ, പൊതുവിജ്ഞാനം, പഠനങ്ങൾ തുടങ്ങി 10ഓളം വിഭാഗങ്ങളിലായി വൈവിധ്യമാർന്ന രചനകൾ ഉൾപ്പെടുന്നു. ‘എന്റെ പുസ്തകം; എെൻറ അഭിമാനം’ എന്ന പേരിൽ കഴിഞ്ഞ ഏഴ് മാസമായി സ്കൂളിൽ നടന്നുവരുന്ന ശാസ്ത്രീയമായ എഴുത്തു പരിശീലനത്തിെൻറ പരിസമാപ്തിയാണിത്.
സർഗശേഷിയുള്ള 500 കുട്ടി എഴുത്തുകാരെ സമൂഹത്തിന് സമർപ്പിക്കുക എന്ന വലിയ ദൗത്യമാണ് അലിഫ് സ്കൂൾ ഇതിലൂടെ പൂർത്തിയാക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

