‘ക്രിസ്റ്റലിയ’ അലിഫ് സ്കൂൾ 15ാം വാർഷികാഘോഷങ്ങൾക്ക് സമാപനം
text_fieldsഅലിഫ് സ്കൂൾ 15ാം വാർഷികാഘോഷം ‘ക്രിസ്റ്റലിയ’ സൗത്ത് ആഫ്രിക്കൻ സ്ഥാനപതി മൊഗോബോ ഡേവിഡ് മാഗ്ബെ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: അലിഫ് ഇന്റർനാഷനൽ സ്കൂൾ 15ാം വാർഷികാഘോഷം ‘ക്രിസ്റ്റലിയ’ സമാപിച്ചു. സൗദിയിലെ സൗത്ത് ആഫ്രിക്കൻ സ്ഥാനപതി മൊഗോബോ ഡേവിഡ് മാഗ്ബെ ക്രിസ്റ്റലിയ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ അബ്ദുൽ നാസർ ഹാജി എന്നിവർ സംബന്ധിച്ചു.
‘പ്രകാശം ചൊരിയുന്ന 15 വർഷങ്ങൾ’ എന്ന പ്രമേയത്തിൽ നടത്തിയ 15 വിദ്യാഭ്യാസ സാംസ്കാരിക കർമപദ്ധതികളുടെ സമാപനം കൂടിയായിരുന്നു ‘ക്രിസ്റ്റലിയ’. അഞ്ച് വിഭാഗങ്ങളിലായി നടന്ന അലിഫിയൻസ് ടോക്സ് സെക്കൻഡ് എഡിഷന്റെ ഗ്രാൻഡ് ഫിനാലെ റിയാദ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് യാസിർ അൽ അഖീലി ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹ്മദ്, സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ സംബന്ധിച്ചു.
കാറ്റഗറി ഒന്നിൽ ഹാറൂൻ മുഹിയിദ്ദീനും രണ്ടിൽ ഷസ ബഷീറും ചാമ്പ്യന്മാരായി. മുഹമ്മദ് ലാഹിൻ, മുഹമ്മദ് ബിൻ മുദ്ദസ്സിർ, ഫാത്തിമ മസ്വ എന്നിവർ കാറ്റഗറി മൂന്ന്, നാല്, അഞ്ച് എന്നിവയിൽ നിന്ന് യഥാക്രമം ചാമ്പ്യന്മാരായി.
‘ഗുഡ്ബൈ കിൻഡർ ഗാർട്ടൺ’ ബിരുദദാന ചടങ്ങ് യാര ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ആസിമ സലീം ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 184 വിദ്യാർഥികൾ കെ.ജി. ബിരുദം സ്വീകരിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ബോയ്സ് സെക്ഷൻ മാനേജർ മുഹമ്മദ് അൽ ഖഹ്താനി, ഗേൾസ് സെക്ഷൻ മാനേജർ മുനീറ അൽ സഹ്ലി, പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ, ടി. മഹ്റൂഫ് (ചെയർമാൻ, സിവ്റ ഹോൾഡിങ്സ്), വി.പി. മുസ്താഖ് മുഹമ്മദ് അലി (എക്സിക്യൂട്ടീവ് ഡയറക്ടർ, അൽ റയ്യാൻ ക്ലിനിക്സ്) എന്നിവർ പങ്കെടുത്തു.
കലാപരിപാടികളിൽ വ്യത്യസ്ഥത തീർത്ത വിദ്യാർഥികളുടെ പ്രകടനകൾ ശ്രദ്ധേയമായിരുന്നു. വെൽക്കം ഡാൻസ്, ഖവാലി, സ്കിറ്റ്, ഡാൻസ് എറൗണ്ട് ദി വേൾഡ്, മാഷപ്പ് സോങ്, ഒപ്പന, മൈം ഷോ, അക്രോബാറ്റിക്സ്, കോൽക്കളി, വട്ടപ്പാട്ട്, ബട്ടർഫ്ലൈ എൽ.ഇ.ഡി ഡാൻസ് തുടങ്ങിയ പരിപാടികൾ കാണികളുടെ മനം കവർന്നു.
അലിഫ് കമ്യൂണിറ്റിയുടെ ഭാഗമായ ജീവനക്കാരെയും സ്റ്റാഫ് അംഗങ്ങളെയും മാനേജ്മെന്റ് ആദരിച്ചു. ക്രിസ്റ്റലിയ ജനറൽ കോഓഡിനേറ്റർ അലി ബുഖാരിയും ജനറൽ കൺവീനർ നൗഷാദ് നാലകത്തും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

