അലിഫ് ‘ലിങ്കോ ഡ്രമാറ്റിക്സ്-25’ സമാപിച്ചു
text_fieldsഅലിഫ് ഇൻറർനാഷനൽ സ്കൂളിലെ വാർഷിക നാടക മത്സരമായ ലിങ്കോ ഡ്രമാറ്റിക്സിൽനിന്ന്
റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂളിൽ നടക്കുന്ന വാർഷിക നാടക മത്സരമായ ലിങ്കോ ഡ്രമാറ്റിക്സിന് സമാപനം. സർഗാത്മകമായി വിദ്യാർഥികളുടെ ആശയവിനിമയം വർധിപ്പിക്കുന്നതിനും ആവിഷ്കാരം, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുമുള്ള ഒരു പരിപാടിയാണ് ലിങ്കോഡ്രാമാറ്റിക്സ്. സർഗാത്മകതയുടെയും ആവിഷ്കാരത്തിന്റെയും കലാവിസ്മയമായിരുന്നു ഒരോ നാടകവും. ഇംഗ്ലീഷ് സാഹിത്യത്തിലെ വില്യം ഷേക്സ്പിയറിെൻറ നാടകങ്ങൾ മുതൽ ആധുനിക സാങ്കേതിക വൈജ്ഞാനിക മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന എ.ഐ സങ്കേതങ്ങളെ പ്രമേയമാക്കിയ നാടകങ്ങളും വേദികളിൽ അരങ്ങേറി.
മൂന്ന് വേദികളിലായി ഒന്നാം തരം മുതൽ എട്ടാംതരം വരെയുള്ള കുട്ടികൾ മത്സരത്തിൽ വേഷമണിഞ്ഞു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുഴുവൻ മത്സരാർഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കാറ്റഗറി ഒന്നിൽ ഗ്രേഡ് ടു സിയും കാറ്റഗറി രണ്ടിൽ ഫോർ ബിയും കാറ്റഗറി മൂന്നിൽ സിക്സ് എയും കാറ്റഗറി നാലിൽ എയ്റ്റ് എയും ഗേൾസ് സെക്ഷനിൽനിന്ന് ഒന്നാം സ്ഥാനം നേടി. ബോയ്സ് വിഭാഗത്തിൽ മൂന്ന്, നാല് കാറ്റഗറികളിലായി സിക്സ് ജിയും സെവൻ എഫും ഒന്നാം സ്ഥാനം നേടി. ലിങ്കോ ഡ്രമാറ്റിക്സിന് നേതൃത്വം നൽകിയ മുഹമ്മദ് മുസ്തഫയെയും മെഹ്റിൻ മാജിദിനെയും അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

