Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ലി​ഫ് സ്‌​കൂ​ളി​ൽ...

അ​ലി​ഫ് സ്‌​കൂ​ളി​ൽ വെ​ർ​ച്വ​ൽ ഇം​ഗ്ലീ​ഷ് ഫെ​സ്​​റ്റ്​

text_fields
bookmark_border
അ​ലി​ഫ് സ്‌​കൂ​ളി​ൽ വെ​ർ​ച്വ​ൽ ഇം​ഗ്ലീ​ഷ് ഫെ​സ്​​റ്റ്​
cancel

റി​യാ​ദ്: ലോ​ക ഇം​ഗ്ലീ​ഷ് ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി റി​യാ​ദ് അ​ലി​ഫ് സ്‌​കൂ​ളി​ൽ വെ​ർ​ച്വ​ൽ ഇം​ഗ്ലീ​ഷ് ഫെ​സ്​​റ്റ്​ ന​ട​ന്നു. ആ​ക്​​ഷ​ൻ സോ​ങ്, സ്​​റ്റോ​റി ടെ​ല്ലി​ങ്, പോ​യ​ട്രി, സ്പെ​ൽ ബീ, ​എ​ക്സം ടെ​മ്പോ​ർ, സ്പീ​ച്ച്​ എ​ന്നീ​യി​ന​ങ്ങ​ളി​ലാ​യി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ. ഒ​ന്നാം​ഘ​ട്ട മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​യി 150ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 60 വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച ഫൈ​ന​ൽ മ​ത്സ​രം വാ​ശി​യേ​റി​യ​താ​യി​രു​ന്നു. സ്പെ​ൽ ബീ ​മ​ത്സ​ര​ങ്ങ​ൾ ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് നീ​ണ്ടു. വി​ജ​യി​യെ നി​ശ്ച​യി​ക്കാ​ൻ വി​ധി​ക​ർ​ത്താ​ക്ക​ൾ പ്ര​യാ​സ​പ്പെ​ട്ടു. 

കോ​ഴി​ക്കോ​ട്​ അ​ലി​ഫ് ഗ്ലോ​ബ​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ ഖാ​ദ​ർ ക​രു​വ​ഞ്ചാ​ൽ ഫെ​സ്​​റ്റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്‌​കൂ​ൾ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ സം​സാ​രി​ച്ചു. സ്​​കൂ​ൾ ​പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദൈ​സാ​മ്മ, ഹെ​ഡ്​ മാ​സ്​​റ്റ​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, ഹെ​ഡ്​ മി​സ്​​ട്ര​സ്​ ഹ​മീ​ദ ബാ​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​റ്റ​ഗ​റി ഒ​ന്നി​ൽ അ​സ്‌​വ റ​ഫീ​ഖ് (ആ​ക്​​ഷ​ൻ സോ​ങ്), കാ​റ്റ​ഗ​റി ര​ണ്ടി​ൽ മു​ഹ​മ്മ​ദ് സ​യാ​ൻ (ആ​ക്​​ഷ​ൻ സോ​ങ്), ഷാ​സി​യ ബ​ഷീ​ർ (സ്​​റ്റോ​റി ടെ​ല്ലി​ങ്), കാ​റ്റ​ഗ​റി മൂ​ന്നി​ൽ ബാ​സിം (സ്പെ​ൽ ബീ), ​സ​ൻ​ഹ മ​ഹ്റി​ൻ (സ്പീ​ച്ച്), കാ​റ്റ​ഗ​റി നാ​ലി​ൽ മു​ഹ​മ്മ​ദ് സാ​മി (പോ​യ​ട്രി), മു​ഹ​മ്മ​ദ് ഷ​ഹീ​ർ (സ്പീ​ച്ച്), മു​ഹ​മ്മ​ദ് സാ​ഹി​ൽ (സ്പെ​ൽ ബീ), ​കാ​റ്റ​ഗ​റി അ​ഞ്ചി​ൽ ന​ദ ന​സ്‌​റി​ൻ (എ​ക്സ്ടെ​മ്പോ​ർ), ഫി​ദ നൗ​റീ​ൻ (പോ​യ​ട്രി) എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. 
അ​ലി ബു​ഖാ​രി, റ​ഹ്​ മ​ത്തു​ല്ല, ഷാ​ഹി​ന മ​സ്താ​ൻ, സു​ബേ​രി​യ, ബി​ജി​ല പ്ര​വീ​ൺ, ശ​ബീ​ബ എ​ന്നി​വ​ർ വി​ധി നി​ർ​ണ​യി​ച്ചു. സു​ന്ദു​സ് സാ​ബി​ർ, പി.​കെ. ഷ​മീ​ർ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsali schoolenglish fest
News Summary - ali school-english fest-saudi-gulf news
Next Story