അലി ബാഫഖി തങ്ങൾക്കും ഖലീൽ തങ്ങൾക്കും യു.ടി ഖാദറിനും സ്വീകരണം നൽകി
text_fieldsഅലി ബാഫഖി തങ്ങൾക്കും ഖലീൽ അൽ ബുഖാരി തങ്ങൾക്കും യു.ടി. ഖാദറിനും ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹജ്ജ് കർമത്തിനെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ അലി ബാഫഖി തങ്ങൾക്കും മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീൽ അൽ ബുഖാരി തങ്ങൾക്കും കർണാടക സ്പീക്കർ യു.ടി. ഖാദറിനും സ്വീകരണം നൽകി. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നേതാക്കളെ ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളും ഹജ്ജ് വളൻറിയർ കോർ പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്.
ഇസ്രായേൽ ക്രൂരതയുടെ ബലിയാടുകളായ ഫലസ്തീൻ കുടുംബങ്ങളിൽ നിന്നും ആയിരം ഹാജിമാർക്ക് സൗജന്യമായി ഹജ്ജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഹൃദയ വിശാലതയെ ഖലീൽ അൽ ബുഖാരി തങ്ങൾ പ്രശംസിച്ചു. ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർ കോറിെൻറ പ്രവർത്തനം മികവുറ്റതാണെന്നും പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നീ മൂന്ന് വിമാനത്താവളങ്ങളിലും എംബാർക്കേഷൻ പോയൻറുകൾ അനുവദിച്ചത് ഹാജിമാർക്ക് വലിയ അനുഗ്രഹമായി. സർക്കാരുകളുടെയും ഹജ്ജ് കമ്മിറ്റികളുടെയും സഹായത്തോടെ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പുകളും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

