Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽഹുദ മദ്റസ കായികമേള സംഘടിപ്പിച്ചു
text_fieldsbookmark_border
ജിദ്ദ: ഷറഫിയ അൽ ഹുദ മദ്റസ വാർഷികാഘോഷങ്ങൾക്ക് കായികമേളയോടെ തുടക്കമായി. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗസാൻഫർ ആലം ഉദ്ഘാടനം ചെയ്തു. ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടർ വി.പി. മുഹമ്മദലി, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് സലാഹ് കാരാടൻ എന്നിവർ സംസാരിച്ചു. മാർച്ച് പാസ്റ്റിന് ഹൗസ് ക്യാപ്റ്റൻമാർ നേതൃത്വം നൽകി. ബ്ലൂ ഹൗസ് ഓവറോൾ കിരീടം നേടി. മത്സരങ്ങളിൽ പി.എസ്. ഇൻഷ, ഇഷ യാസർ, മുഹമ്മദ് ഷാസിൽ, ഇഷാൻ സിദ്ധീഖ്, സിനാൻ, അഷാബ് മുഹമ്മദ്, അദ്ൻ ആയിഷ, ഷിസ ഉമർ, ലയാൻ മുഷ്താഖ് തുടങ്ങിയവർ വ്യക്തിഗത ചാമ്പ്യൻമാരായി. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ സുബിൽ ഇബ്രാഹിം, മുസ്തഫ, മുഹമ്മദ് ഹിഷാം, ജാഫർ, മുഹമ്മദ് റെയ്സ്, അബ്ദുൽ റഊഫ്, രഹ്ന, മാഹിറ, തസ്നീം എന്നിവർ വിജയികളായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, കരാട്ടേ, ഡ്രിൽ എന്നിവയുടെ പ്രദർശനവും നടന്നു.
Next Story
