അൽഹുദാ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്റസയുടെ പുതിയ അധ്യയന വർഷത്തിന് വർണശഭളമായ പ്രവേശനോത്സവത്തോടെ തുടക്കമായി. പുതുതായി ചേർന്ന കുട്ടികളെ പ്രവേശനോത്സവത്തിൽ പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. പരിപാടിക്ക് ആക്ടിങ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ ഫാറൂഖി, അധ്യാപകർ, കൺവീനർ അൻവർ കടലുണ്ടി, ഇസ്ലാഹി സെന്റർ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, സെന്റർ സ്റ്റാഫുകൾ എന്നിവർ നേതൃത്വം നൽകി.
1987ൽ പരിമിതമായ സൗകര്യങ്ങളുമായി ആരംഭിച്ച അൽഹുദാ മദ്റസ ജിദ്ദയിലെ മലയാളി കുട്ടികൾക്കായുള്ള ആദ്യത്തെ വ്യവസ്ഥാപിത മതവിദ്യാഭ്യാസ സ്ഥാപനമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. മദ്റസയുടെ ആരംഭ ഘട്ടം മുതലുള്ള ഗുണനിലവാരമുള്ള മത വിദ്യാഭ്യാസ രീതികൾ ഇന്നും നിലനിർത്തി പോരുന്നു. കോഴിക്കോട് ആസ്ഥാനമായി കെ.എൻ.എം മർക്കസു ദ്ദഅവക്ക് കീഴിൽ ശാസ്ത്രീയമായി രൂപകൽപന ചെയ്ത CIER സിലബസാണ് പിന്തുടരുന്നത്. കഴിവും പരിചയ സമ്പത്തുമുള്ള അധ്യാപക-അധ്യാപികമാരാണ് മദ്റസയുടെ കരുത്ത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായി ഒരു ബാച്ചും വെള്ളിയാഴ്ച മറ്റൊരു ബാച്ചുമായി പ്രവർത്തിക്കുന്ന മദ്റസയിൽ നിലവിൽ 400ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ശനിയാഴ്ചകളിൽ പുതിയ ബാച്ച് പരിഗണനയിലുണ്ട്. ജിദ്ദ ശറഫിയയിൽ, ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ഥലത്ത് കുട്ടികൾക്ക് കളിക്കാവുന്ന ഗ്രൗണ്ട് ഉൾപ്പെടെയുള്ള വില്ലയിലാണ് അൽഹുദാ മദ്റസ നിലകൊള്ളുന്നത്.
പുതിയ വർഷത്തെ അഡ്മിഷൻ തുടരുന്നു. കുട്ടികളെ ചേർക്കാൻ താൽപര്യമുള്ളവർക്ക് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മദ്റസ ഓഫിസിൽ നേരിൽ വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്. അഡ്മിഷനും മറ്റു അന്വേഷണങ്ങൾക്കും എല്ലാ ദിവസങ്ങളിലും ഇസ്ലാഹി സെന്റർ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. നമ്പർ: 057 246 6073
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

