അൽഹുദ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ അൽഹുദ മദ്റസ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ
ജിദ്ദ: അധ്യയനവർഷത്തിന് പ്രാരംഭംകുറിച്ച് ജിദ്ദയിലെ അൽഹുദ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സെന്റർ ജിദ്ദ ഭാരവാഹികളും മദ്റസ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. മദ്റസാപഠനത്തിന്റെ അനിവാര്യത പ്രിൻസിപ്പൽ ലിയാഖത്തലി ഖാന് കുട്ടികളെ ഓർമപ്പെടുത്തി. വിദ്യാർഥികളായ ദര്‍റ ഫിറോസ്, അമാന സാജിദ്, ആലിയ, അലാ, ഇസ്സ സാജിദ് തുടങ്ങിയവർ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
നിലവിൽ ബുധൻ, വ്യാഴം ദിനങ്ങളിൽ ഒരു ബാച്ചും വെള്ളിയാഴ്ചയിൽ മറ്റൊരു ബാച്ചും പ്രവർത്തിച്ചുവരുന്നു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷനും കൂടുതല്‍ വിവരങ്ങൾക്കും 0572466073 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

