അൽഹുദ മദ്റസ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹുദാ മദ്റസയിലെ വിദ്യാർഥികളും അധ്യാപകരും
സൗദി ദേശീയദിനം ആഘോഷിച്ചപ്പോൾ
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹുദാ മദ്റസയിലെ വിദ്യാർഥികളും അധ്യാപകരും വിവിധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. ദേശീയ പതാകകൾ കൈയിലേന്തി വിദ്യാർത്ഥി, വിദ്യാർഥിനികൾ അണിനിരന്ന സ്റ്റുഡൻറ്സ് അസംബ്ലിയിൽ സെന്റർ വൈസ് പ്രസിഡൻറ് ഹംസ നിലമ്പൂർ ദേശീയദിന സന്ദേശം കൈമാറി. 1932 ൽ അബ്ദുൽ അസീസ് അൽ സഊദ് വിവിധ ഭൂപ്രദേശങ്ങളെ ഏകീകരിച്ചുകൊണ്ട് സൗദി അറേബ്യ രൂപവത്കരിച്ച ചരിത്രം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഇന്ത്യക്കാരുൾപ്പെടെ നിരവധി രാജ്യക്കാർക്ക് തൊഴിൽ നൽകുകയും ഇരു ഹറമുകളുടെയും സംരക്ഷണവും പരിപാലനവും മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്യുന്ന രാജ്യത്തിനും ഭരണാധികാരികൾക്കും എല്ലാവരുടെയും പിന്തുണയും പ്രാർഥനയും ഉണ്ടാവണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
ചടങ്ങിൽ മദ്റസ മാനേജിങ് കമ്മിറ്റി ചെയർമാൻ എൻജി. വി.കെ മുഹമ്മദ്, പ്രിൻസിപ്പൽ ഇൻചാർജ് അബ്ദുറഹ്മാൻ ഫാറൂഖി, സെന്റർ ഭാരവാഹികളായ ജരീർ വേങ്ങര, അലി അനീസ് എടവണ്ണ, സി.എച്ച് അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

