Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ഐ.​ഇ.​ആ​ർ...

സി.​ഐ.​ഇ.​ആ​ർ പൊ​തു​പ​രീ​ക്ഷ​യി​ൽ അ​ൽ​ഹു​ദ മ​ദ്റ​സ​ക്ക് നൂ​റു​ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
സി.​ഐ.​ഇ.​ആ​ർ പൊ​തു​പ​രീ​ക്ഷ​യി​ൽ   അ​ൽ​ഹു​ദ മ​ദ്റ​സ​ക്ക് നൂ​റു​ശ​ത​മാ​നം വി​ജ​യം
cancel
camera_alt

സി.​ഐ.​ഇ.​ആ​ർ പൊ​തു​പ​രീ​ക്ഷ​യി​ൽ ജി​ദ്ദ അ​ൽ​ഹു​ദ മ​ദ്റ​സ​യി​ൽ നി​ന്നും ഉ​ന്ന​ത

വി​ജ​യം നേ​ടി​യ​വ​ർ

ജി​ദ്ദ: കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്​​ലാ​മി​ക് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ച് (സി.​ഐ.​ഇ.​ആ​ർ) 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ ജി.​സി.​സി ത​ല പൊ​തു​പ​രീ​ക്ഷ​യി​ൽ ജി​ദ്ദ അ​ൽ​ഹു​ദ മ​ദ്റ​സ​ക്ക് 100 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. അ​ഞ്ചാം ക്ലാ​സി​ൽ ബാ​രി​ഹ് മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, മു​ഹ​മ്മ​ദ്‌ അ​മാ​ൻ ഹ​ഖ്, ദാ​ര ഫി​റോ​സ്‌ ആ​ര്യ​ൻ തൊ​ടി​ക, ഈ​മാ​ൻ റ​സീ​ൻ മു​സ്ത​ഫ, ഫാ​ത്തി​മ ഷെ​ൻ​സ, ഹ​വ്വ ഷം​സീ​ർ, നി​ഹ അ​ഷ്ക്ക​ർ, ഏ​ഴാം ക്ലാ​സി​ൽ ഇ​ഹാ​ൻ സൈ​ദ്‌, രീ​ഷ് ആ​ഷി​ഖ്, ഫാ​ത്തി​മ ഹെ​ല​ൻ, ഫാ​ത്തി​മ ജ​സ ഹെ​ന ജി​യാ​ഷ്, ടി.​പി മി​സ, റെ​യ യാ​സി​ദ്‌, അ​ലൈ​അ ഫ​ഹിം എ​ന്നി​വ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ചു. വി​ജ​യി​ക​ളാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും മ​ദ്റ​സ മാ​നേ​ജ്മെൻറും അ​ധ്യാ​പ​ക​രും അ​നു​മോ​ദി​ച്ചു.

ജി​ദ്ദ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി സ്ഥാ​പി​ത​മാ​യ ആ​ദ്യ മ​ദ്റ​സ​യാ​യ അ​ൽ​ഹു​ദ​യി​ൽ നി​ല​വി​ൽ വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി 500 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ച്ചു​വ​രു​ന്നു​ണ്ട്. ത​ജ്‌​വീ​ദ് നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​നും, ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ക്കു​ന്ന ഉ​ത്ത​മ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള ധാ​ർ​​മി​ക ശി​ക്ഷ​ണ​ത്തി​നു​മാ​ണ് മ​ദ്റ​സ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. മ​ദ്റ​സ​യി​ൽ 2026-27 പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് കെ.​ജി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി ക​ൺ​വീ​ന​ർ ഉ​മ​ർ കോ​യ ബേ​പ്പൂ​ർ അ​റി​യി​ച്ചു. അ​ഡ്മി​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 0572466073, 0538233679 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:successalhuda madrasaachievePublic examination
News Summary - Alhuda Madrasa achieves 100% success in C.I.E.R. public examination
Next Story