അൽഹസ പ്രീമിയർ ലീഗ് ക്രിക്കറ്റ് ‘ഫോർ എൻസി’ ചാമ്പ്യന്മാർ
text_fieldsഅൽ ഹസ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് പ്രഥമ സീസണിൽ ചാമ്പ്യന്മാരായ ടീം ഫോർ എൻ.സി
അൽ ഹസ: അൽ ഹസ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് പ്രഥമ സീസണിൽ ടീം ഫോർ എൻ.സി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ വല്ലവൻ സ്പോർട്സ് ക്ലബിനെ ഒരു റണ്ണിനാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ എട്ട് ഫ്രാഞ്ചൈസികൾക്കായി 120ൽപരം താരങ്ങളാണ് പങ്കെടുത്തത്. വിജയികൾക്കുള്ള ട്രോഫികൾ എ.എച്ച്. സി.സി പ്രസിഡൻറ് നജ്മൽ കുഞ്ഞുമോനും സ്പോൺസർ ആയ സാമ റീം ജയ്സണും വിതരണം ചെയ്തു.
കാഷ് അവാർഡുകൾ കമ്മിറ്റി അംഗങ്ങളായ രാജേഷ് രാജു, സലാം മൂലയിൽ, രജീഷ് ചൊവ്വന്നൂർ എന്നിവരും മറ്റു സമ്മാനങ്ങൾ കലാം, ലിജു വർഗീസ്, ഇസ്മയിൽ കറുവള്ളി എന്നിവരും വിതരണം ചെയ്തു. യൂസഫ് കാഞ്ചില, അൻസാർ നാസർ, അബ്ദുൽ ഹാരിസ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സിറിൽ മാമൻ ആശംസകൾ അറിയിച്ചു.
ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട നാസിൽ, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ എന്നീ പുരസ്കാരങ്ങൾക്കും അർഹനായി. ടൂർണമെന്റിലെ മികച്ച ബൗളറായി നൗഷാദ് മയ്യിൽ (അറേബ്യൻ സൂപ്പർ ഹീറോസ്), മികച്ച വിക്കറ്റ് കീപ്പറായി രജീഷ് ചൊവ്വന്നൂർ (അറേബ്യൻ സൂപ്പർ ഹീറോസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അൻവർ സാദത്ത്, നിഷാദ്, മഹറൂഫ് എന്നിവർ കമന്ററി നിർവഹിച്ചു. കാന്താരി റസ്റ്റാറൻറ് (ഹുഫൂഫ്) കളിക്കാർക്കുള്ള ഭക്ഷണ സൗകര്യം ഒരുക്കിനൽകി. ഐ.പി.എൽ മാതൃകയിൽ അൽഹസയിൽനിന്ന് ഫ്രാഞ്ചൈസികളെ ക്ഷണിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും അൽ ഹസ ക്രിക്കറ്റ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

