കീകി ചലഞ്ച്; അൽഖോബാറിൽ യുവതി പിടിയിൽ
text_fieldsദമ്മാം: സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയ കീകി നൃത്തം നടത്തിയതിന് അൽഖോബാറിൽ യുവതി പിടിയിലായി.
ഒാടുന്ന കാറിൽ നിന്നിറങ്ങി അതിനൊപ്പം നൃത്തം ചെയ്യുന്ന അപകടകരമായ വിനോദമാണ് കീകി ചാലഞ്ച്.
യുവതിയുടെ ഇതുസംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ൈവറൽ ആയതിനെ തുടർന്നാണ് നടപടിയെടുക്കാൻ കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അഹമദ് ബിൻ ഫഹദ് ബിൻ സൽമാൻ നിർദേശിച്ചത്.
കനേഡിയൻ റാപ് ഗായകൻ ഒാബ്രി ഡ്രേക് ഗ്രഹാമിെൻറ ‘ഇൻ മൈ ഫീലിങ്സ്’ എന്ന ഗാനത്തിനൊപ്പം നൃത്തം ചവിട്ടുന്ന കീകി ചാലഞ്ച് ലോകമെങ്ങും നിരവധി യുവാക്കളെ നിയമ നടപടികളിലേക്ക് നയിച്ചിട്ടുണ്ട്.
‘ദ ഷിഗിഷോ’ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് ഒാടുന്ന കാറിനരികിൽനിന്ന് ഇൗ വരികൾക്കൊപ്പിച്ച് നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ചാലഞ്ച് വൻ െട്രൻഡ് സൃഷ്ടിച്ചത്. ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെ പൊലീസിന് തലവേദനയായിരിക്കുകയാണ് ഇൗ നൃത്തച്ചുവടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
