പ്രതിദിനം 10,000 പേർക്ക് സൗജന്യ ഭക്ഷണവുമായി അൽ ബൈക്ക്
text_fieldsജിദ്ദ: ജിദ്ദയിൽ 24 മണിക്കൂർ ലോ ക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ പ്രതിദിനം 10,000 പേർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് സൗദിയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റായ അൽ ബൈക്ക് പ്രഖ്യാപിച്ചു. സൗദി മാനവ വിഭവ ശേഷി സാമൂഹിക വകുപ്പ് മന്ത്രാലയവുമായി സഹകരിച്ചായിരിക്കും ഭക്ഷണ വിതരണം. ജിദ്ദയിലെ കിലോ 13, കിലോ 14 (തെക്ക്, വടക്ക് ഭാഗങ്ങൾ), പെട്രോമിൻ, മഹ്ജർ, ഗുലൈൽ, അൽ ഖുറയ്യാത്ത് എന്നീ പ്രദേശങ്ങളിലാണ് നിലവിൽ 24 മണിക്കൂർ കർഫ്യു നിലനിൽക്കുന്നത്.
ഈ പ്രദേശങ്ങളിൽ രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്ന് വരെ ഭക്ഷണത്തിനും മറ്റു അടിയന്തിര ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങാൻ അനുവാദമുണ്ടെങ്കിലും ഇവിടങ്ങളിലുള്ള താമസക്കാർക്ക് ഭക്ഷണം ലഭിക്കാൻ പ്രയാസം നേരിടുന്നത് മനസിലാക്കിയതുകൊണ്ടാണ് തങ്ങൾ സൗജന്യ ഭക്ഷണവിതരണത്തിന് തയ്യാറായതെന്നും കർഫ്യു പിൻവലിക്കുന്നതുവരെ സൗജന്യ ഭക്ഷണ വിതരണം തുടരുമെന്നും അൽ ബൈക്ക് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
