അൽബാഹ സൗഹൃദ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ്; അൽ ഫൈസൽ എഫ്.സി ജേതാക്കൾ
text_fieldsഅൽബാഹ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് അൽബാഹ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് ഫുട്ബാൾ ടൂർണമെന്റിൽ അൽ ഫൈസൽ എഫ്.സി വിജയിച്ചു. നിംറ എഫ്.സി ടീമിനെ തോൽപിച്ചാണ് ഇവർ ജേതാക്കളായത്. എട്ടു ടീമുകൾ അണിനിരന്ന മത്സരത്തിൽ ടൂർണമെന്റിലുടനീളം നല്ല കളികൾ കാഴ്ചവെക്കാൻ അൽ ഫൈസൽ എഫ്.സിക്ക് സാധിച്ചിരുന്നു.
മികച്ച ഗോളി, മികച്ച കളിക്കാരൻ, മികച്ച ഡിഫൻഡർ എന്നിവയും അൽ ഫൈസൽ എഫ്.സി കളിക്കാരായ അംജു, റോബോ, യഅകൂബ് എന്നിവർക്ക് ലഭിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ബിസ്ബാസ് എഫ്.സി ടീമിലെ യാഷിഖ് ആയിരുന്നു. ടൂർണമെന്റിനോടനുബന്ധിച്ചു നടന്ന കൂപ്പൺ നറുക്കെടുപ്പിൽ സുഹൈൽ അൽഫൈസൽ ഒന്നാം സമ്മാനം നേടി. ഉനൈസ്, ആസിഫ് എന്നിവർക്ക് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ചു.

