Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽബാഹ തേൻ േമളക്ക് തുടക്കമായി
text_fieldsbookmark_border
അബഹ: 11ാമത് അന്താരാഷ്ട്ര അൽബാഹ തേൻ മേളക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. തെക്കുപടിഞ്ഞാറൻ സൗദിയിലെ പ്രധാന വാർഷിക ആഘോഷങ്ങളിലൊന്നാണ് അൽബാഹ തേൻ മേള. പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്ന തേനിെൻറയും തേനുൽപ്പന്നങ്ങളുടെയും പ്രദർശനത്തിനും വിൽപനക്കും പുറമേ, കലാ,സാംസ്കാരിക പരിപാടികളും ഇൗ ദിവസങ്ങളിൽ അരങ്ങേറും.
വിദൂര പ്രവിശ്യകളിൽ നിന്നുവരെ നിരവധി സന്ദർശകർ മേള കാണാനെത്താറുണ്ട്. പ്രാദേശിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഒരുപതിറ്റാണ്ടിലേറെയായി മുടങ്ങാതെ മേള സംഘടിപ്പിക്കുന്നത്. മേഖലയിലെ തേൻ ഉൽപാദകരിൽ നിന്ന് ഇടനിലക്കാരില്ലാതെ, നേരിട്ട് ഗുണനിലവാരം പരിശോധിച്ച് വാങ്ങാൻ ഉപഭോക്താക്കൾക്ക് ഇവിടെ അവസരമുണ്ട്. ഒപ്പം മധ്യപൂർവേഷ്യയിലെ മറ്റുപ്രധാന തേൻ വ്യാപാരികളും ഇവിടെ എത്താറുണ്ട്.
Next Story
