Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ബാ​ഹ...

അ​ൽ​ബാ​ഹ പ​ട്ട​ണ​വി​ക​സ​ന പ​ദ്ധ​തി ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അ​ൽ​ബാ​ഹ പ​ട്ട​ണ​വി​ക​സ​ന പ​ദ്ധ​തി ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

അ​ൽ​ബാ​ഹ പ​ട്ട​ണ​ത്തി​െൻറ ഹൃ​ദ​യ​ഭാ​ഗം വി​ക​സി​പ്പി​ക്കു​ന്ന​ പ​ദ്ധ​തി മേ​ഖ​ല ഗ​വ​ർ​ണ​ർ

അ​മീ​ർ ഹു​സാം ബി​ൻ സ​ഉൗ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ സ​ന്ദ​ർ​ശി​ക്കു​ന്നു

അ​ൽ​ബാ​ഹ: അ​ൽ​ബാ​ഹ പ​ട്ട​ണ​ത്തി​െൻറ ഹൃ​ദ​യ​ഭാ​ഗം വി​ക​സി​പ്പി​ക്കു​ന്ന​ പ​ദ്ധ​തി മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഹു​സാം ബി​ൻ സ​ഉൗ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ സ​ന്ദ​ർ​ശി​ച്ചു. 20 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ൽ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ പ​ട്ട​ണ​ഹൃ​ദ​യം മ​നോ​ഹ​ര​മാ​യ കാ​ഴ്​​ച​ക​ളോ​ടും സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി വി​ക​സി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ര​ണ്ടു​ വ​ർ​ഷ​മാ​ണ്.

ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക​ൾ അ​ൽ​ബാ​ഹ മേ​യ​ർ ഡോ. ​അ​ലി ബി​ൻ മു​ഹ​മ്മ​ദ്​ സ​വാ​ദ്​​ ഗ​വ​ർ​ണ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ റോ​ഡാ​ണ്​ ഗ്രാ​നൈ​റ്റു​കൊ​ണ്ട്​ ന​ട​പ്പാ​ത ഒ​രു​ക്കി​യും 300 മ​ര​ങ്ങ​ളും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും വെ​ച്ചു​പി​ടി​പ്പി​ച്ചും വി​ക​സി​പ്പി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ വാ​ഹ​ന പാ​ർ​ക്കി​ങ്, ത​ണ​ൽ കു​ട​ക​ൾ, ഒ​ത്തു​ചേ​രാ​നു​ള്ള സ്ഥ​ല​ങ്ങ​ൾ, ജ​ല​ധാ​ര​ക​ൾ, ക​ഫേ​ക​ൾ, ഗ്രാ​നൈ​റ്റ്​ ക​സേ​ര​ക​ൾ, ത​ണ​ൽ പ​ന്ത​ലി​ട്ട ന​ട​പ്പാ​ത​ക​ൾ, അ​ല​ങ്കാ​ര തൂ​ണു​ക​ൾ, ത​ട്ടു​ക​ട​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടും.

അ​ൽ​ബാ​ഹ പ​ട്ട​ണ​ത്തി​െൻറ ഹൃ​ദ​യ​ഭാ​ഗം മോ​ടി​കൂ​ട്ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ മേ​യ​ർ പ​റ​ഞ്ഞു. സ്​​ഥ​ല​ത്തെ​ വാ​ണി​ജ്യ മു​ന്നേ​റ്റ​ത്തി​നു​ണ്ടാ​കു​ന്ന ത​ട​സ്സ​ങ്ങ​ൾ നീ​ക്കി വേ​ണ്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണ്​ പ​ട്ട​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.അ​ൽ​ബാ​ഹ​യി​ലു​ള്ള​വ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കും. മേ​ഖ​ല​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഗ​വ​ൺ​മെൻറ്​ വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorgulf newssaudi newsalbaha
Next Story