അൽബഹ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു
text_fieldsകലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 15ാമത് അൽബഹ പ്രവാസി സാഹിത്യോത്സവിൽ
വിജയികളായ അൽബഹ സെക്ടർ ട്രോഫിയുമായി
അൽബഹ: രിസാല സ്റ്റഡി സർക്കിളിന് (ആർ.എസ്.സി) കീഴിലുള്ള കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 15ാമത് അൽബഹ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. മൂന്ന് സെക്ടറുകളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. അൽബഹ സെക്ടർ 65 പോയൻറ് നേടി ഒന്നാം സ്ഥാനവും 45 പോയൻറ് നേടി ബൽജൂർഷി സെക്ടർ രണ്ടാം സ്ഥാനവും 39 പോയിൻറ് നേടി തിഹാമ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാപ്രതിഭയായി അൽബഹ സെക്ടറിലെ ഫാത്തിമ സനയും സർഗപ്രതിഭയായി ഷെസ എന്നിവരെയും തെരഞ്ഞെടുത്തു.
സമാപന സമ്മേളനം ബഷീർ നൂറാനി ഉദ്ഘാടനം ചെയ്തു. സന്ദേശ പ്രഭാഷണം മൻസൂർ ചുണ്ടമ്പറ്റ നിർവഹിച്ചു. അൻസാർ സംസ കൊടുങ്ങല്ലൂർ, അനീസ് ചെമ്മാട്, ഫൈറൂസ് വെള്ളില, ഇർഷാദ് കടമ്പോട്, മജീദ് അകീക്, അബ്ദുല്ല മംഗലാപുരം, സിദ്ദീഖ് ബൽജൂർഷി, റഫീഖ് മേൽമുറി എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ സൈനി സ്വാഗതവും ഇല്യാസ് ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

